പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തി. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മത്തായിയെ (58) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്.
രാത്രി ഒരുമണിയോടെ മത്തായി സുഹൃത്തിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി മത്തായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബേസിലിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.