gnn24x7

അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവം; കുഞ്ഞിനു വേണ്ടി അനുപമ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം തുടങ്ങി

0
185
gnn24x7

തിരുവനന്തപുരം: തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ച് അനുപമ എസ്.ചന്ദ്രൻ. നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണു സമരമെന്നാണ് അനുപമ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തനിക്ക് വേണ്ട സമയത്ത് പാർട്ടി സഹായിച്ചില്ലെന്നും ഇപ്പോൾ പാർട്ടിക്ക് എത്രമാത്രം സഹായിക്കാനാകുമെന്ന് അറിയില്ലെന്നും എ.വിജയരാഘവന് പരാതി നൽകുകയും നേരിൽ കാണുകയും ചെയ്തെന്നും അനുപമ പ്രതികരിച്ചു. കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് സമിതിക്ക് പൊലീസ് കത്ത് അയച്ചു. 2020 ഒക്‌ടോബർ 19നും 25നും ഇടയിൽ ലഭിച്ച കുട്ടികളുടെ വിവരം നൽകണമെന്നാണ് ആവശ്യം. ശിശുക്ഷേമ സമിതിയിൽ നിന്ന് വിവരം ലഭിക്കാത്തതിനെ തുടർന്നാണ് നടപടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here