gnn24x7

സിദ്ധാർത്ഥ് ഭരതൻ്റെ ജിന്ന് പ്രദർശനത്തിന്

0
394
gnn24x7

യുവ സംവിധായകരിൽ ഏറെ ശ്രദ്ധേയനായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന്എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ഈ ചിത്രം മെയ് പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ഏറെ ശ്രദ്ധേയങ്ങളായ ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സ്ട്രെയ്റ്റ് ലൈൻ സിനിമാസിൻ്റെ ബാനറിൽ സുധീർ വി.കെ, മനു വലിയ വീട്ടിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാസർകോഡും ,മംഗലാപുരവുമായിരുന്നു ഈ ചിത്രത്തിൻ്റെ ലൊക്കേഷനുകൾകാസർകോടിൻ്റെ വരണ്ട ഭൂപ്രദേശങ്ങൾ ഈ ചിത്രത്തിൻ്റെ കഥക്ക് വേണ്ടി വന്നിരുന്നു.

ഈ സിനിമക്ക് ഏറെ അനുയോജ്യമായ ലൊക്കേഷനുകൾ ഇവിടെ ലഭിക്കുകയുണ്ടായിയെന്ന് സംവിധായകനായ സിദ്ധാർത്ഥ് ഭരതൻ പറഞ്ഞുസമൂഹത്തിലെ സാധാരണക്കാരായ ഒരു സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലി നോക്കുന്ന ലാലപ്പൻ എന്ന യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

സൗ ബിൻ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഒരു പ്രത്യേക സാഹചര്യത്തിൽ സ്വന്തം നാട്ടിൽ നിന്നും – മറ്റൊരു നാട്ടിലേക്കു മാറി നിൽക്കേണ്ടതായി വരുന്നു ലാല പ്പന്,: പുതിയ സ്ഥലം, പുതിയ സാഹചര്യം ,ഇവിടെ ലാലപ്പൻ്റെ ജീവിതത്തിന് പുതിയ ചിലവഴിത്തിരിവുകൾ കൂടി വന്നു ചേരുകയാണ്.ഈ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.സൗ ബിൻ ഷാഹിറാണ്  ലാല പ്പനെ അവതരിപ്പിക്കുന്നത്.

സൗബിനാപ്പംമലയാളത്തിലെ മുൻനിരയുവതാരങ്ങളായ ഷറഫുദ്ദീനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി ബാലചന്ദ്രനാണ് നായിക.സാബുമോൻ ത്രരി കിട സാബു ) ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ജിലുജോസഫ്, കെ.പി.എ.സി.ലളിത, എന്നിവരും പ്രധാന താരങ്ങളാണ്.കലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ഗോപിനാഥാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ,സന്തോഷ് വർമ്മ , അൻവർ അലി എന്നിവരുടെ വരികൾക്ക്  – പ്രശാന്ത് പിള്ള ഈണം പകർന്നിരിക്കുന്നു.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം.ഗോകുൽദാസ്.അഖിൽ രാജ് ചിറയിൽ, മേക്കപ്പ്.ആർ.ജി.വയനാടൻ.കോസ്റ്റ്വും – ഡിസൈൻ.മഹർ ഹംസ’അസ്സോസ്സിയേറ്റ് ഡയറക്ടർ –സുധീഷ് ഗോപിനാഥൻ,സംലട്ടനം.- ജോളി ബാസ്റ്റ്യൻ – മാഫിയാ ശശി.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജംനീഷ് തയ്യിൽ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്.നസീർ കാരന്തൂർപ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ. ഫോട്ടോ – രോഹിത് .കെ .സുരേഷ്.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here