gnn24x7

ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ‘ജോജി’ യുടെ ട്രെയിലർ പുറത്തിറക്കി

0
249
gnn24x7

ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ‘ജോജി’ യുടെ ട്രെയിലർ പുറത്തിറക്കി. ആമസോൺ പ്രൈം വീഡിയോ ആണ് ട്രെയിലർ പുറത്തിറക്കിയത്. ജോജിയുടെ സംവിധാനം ദിലീഷ് പോത്തനും തിരക്കഥ ശ്യാം പുഷ്കറും ആണ്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് ജോജി. ആമസോൺ പ്രൈം വീഡിയോയിലൂടെ ഏപ്രിൽ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഫഹദ് ഫാസിലൈൻ കൂടാതെ ബാബു രാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ് , ഉണ്ണിമായ പ്രസാദ്, സണ്ണി.പി.എൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഷൈജു ഖാലിദ് ആണ് ജോജിക്ക് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സം​ഗീതം കൈകാര്യം ചെയ്യുന്നത് ജസ്റ്റിൻ വർ​ഗീസാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here