നീരജ് മാധവ് നായകനാവുന്ന ഗൗതമന്റെ രഥം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.
നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ച് വ്യത്യസ്തമായ കഥാ തന്തുവുമായി എത്തുന്ന ഗൗതമന്റെ രഥം കിച്ചാപ്പൂസ് എന്റർടൈൻമെൻസിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്നു.
നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു , സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിക്കുന്നു.
പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി. സംഗീതം നവാഗതനായ അങ്കിത് മേനോൻ.
തികച്ചും നർമ്മത്തിന്റെ അകമ്പടിയോടെ കുടുംബപ്രേക്ഷകർക്ക് കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരു സമ്പൂർണ്ണ കുടുംബ ചിത്രമായിരിക്കും ഗൗതമന്റെ രഥം. ചിത്രം ജനുവരി 31ന് തീയേറ്ററുകളിൽ എത്തും.