gnn24x7

ആസിഫ് അലിയെ അപമാനിച്ച സംഭവം; ക്ഷമാപണം നടത്തി രമേശ്‌ നാരായണൻ

0
209
gnn24x7

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പ‌ദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ പുരസ്‌കാരം നൽകാനെത്തിയ നടൻ ആസിഫ് അലിയെ സംഗീതഞ്ജൻ രമേഷ് നാരായൺ അപമാനിച്ചുവെന്ന രീതിയിൽ വീഡിയോ വൈറലായിരുന്നു. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിൽ സംഗീതം നൽകിയത് പ്രമുഖ സംഗീതജ്ഞൻ രമേഷ് നാരായൺ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങിൽ പുരസ്കാരം നൽകാൻ നടൻ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.

എന്നാൽ ആസിഫ് അലി പുരസ്ക‌ാരം നൽകിയപ്പോൾ അദ്ദേഹത്തെ ഒന്നു നോക്കുകയോ ഹസ്‌താദാനം ചെയ്യുകയോ ചെയ്യാതെ സംഗീതഞ്ജൻ രമേഷ് നാരായൺ താൻ സംഗീതം നൽകിയ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്‌കാരം വാങ്ങിയെന്നാണ് ആരോപണം. ആസിഫ് അലിയെ രമേഷ് നാരായൺ അപമാനിച്ചുവെന്ന രീതിയിൽ വലിയ തോതിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രമേഷ് നാരായൺ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നാണ് രമേഷ് നാരായൺ പറയുന്നത്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായൺ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ജയരാജിന്റെ ചിത്രത്തിൻ്റെ ക്രൂവിനെ ആദരിച്ചപ്പോൾ എന്നെ വിളിക്കാത്തത്തിൽ തനിക്കു വിഷമം തോന്നിയിരുന്നുയ. എന്ത് കൊണ്ട് ഒഴിവാക്കി എന്ന് ആലോചിച്ചു. പോകാൻ നേരം എം ടിയുടെ മകൾ അശ്വതിയോട് യാത്ര പറഞ്ഞപ്പോൾ ഈ കാര്യം സൂചിപ്പിച്ചു. അപ്പോഴാണ് അശ്വതി ആങ്കറേ കൊണ്ട് അനൗൺസ് ചെയ്യിപ്പിച്ചത്. അപ്പോഴും എൻ്റെ പേര് രാജേഷ് നാരായണൻ എന്നാണ് അനൗൺസ് ചെയ്‌തതെന്നും രമേഷ് നാരായൺ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7