‘സൗദി വെള്ളക്ക’ ഡിസംബർ രണ്ടിന്

0
338
adpost

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽസ സന്ധീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൗദി വെള്ളക്ക- എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഈ ചിത്രം ഡിസംബർ രണ്ടിന് പ്രദർശനത്തിനെത്തുന്നു.


ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്.
പശ്ചിമകൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനഷ്യരുടെ അതിജീവനത്തിൻ്റെ കഥയാണ് തികഞ്ഞ യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കുന്നത്.


പ്രധാനമായും തീരപ്രദേശത്തു താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ.
സാധാരണക്കാരായ ഇവരുടെ പ്രശ്നങ്ങളാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്.
ഈ സമൂഹത്തിൻ്റെ പ്രശ്നങ്ങളിലേക്ക് പൊലീസ്സിൻ്റെ കടന്നുകയറ്റവും നിയമവാഴ്ച്ചയുടെ നടപടികളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


ഇവർക്കിടയിലെ അയിഷാ ഉമ്മയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് കഥാവികസനം. ഇവർക്കൊപ്പം കുഞ്ഞുമോനിനിലൂടെയും സത്താറിലൂടെയും ബ്രിട്ടോസ്സിലൂടെയുമൊക്കെയാണു് ഈ ചിത്രം കടന്നു പോകുന്നത്.


താരപ്പൊലിമയില്ലാതെ നിരവധി പുതുമുഖങ്ങളും ഏതാനും ജനപ്രിയരായ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ദേവിവർമ്മയാണ്.


ബിനു പപ്പു, സുധിക്കോപ്പ,
ലുക്മാൻ, ഗോകുലൻ
സുജിത് ശങ്കർ, ഐ.ടി. ജോസ്, വിൻസി അഭിലാഷ്, ദേവി രാജേന്ദ്രൻ, ധന്യ അനന്യ റിയാ സൈനു, സ്മിനു സി ജോ, സജീദ് പട്ടാളം, അബു വലിയ കുളം എന്നിവരും പ്രധാന താരങ്ങളാണ്.


അൻവർ അലിയുടെ വരികൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു
ശരൺ വേലായുധൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബു വിതുര .
മേക്കപ്പ് -മനു.കോസ്റ്റ്യും – – ഡിസൈൻ – മഞ്ജു ഷാ രാധാകൃഷ്ണൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ — ബിനു പപ്പു,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ .-സംഗീത് സേനൻ, കോ- പ്രൊഡ്യൂസർ -ഹരീന്ദ്രൻ.പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -മന്നു ആലുക്കൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്.ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ- ജിനു. പി.കെ.
ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ ഹരി തിരുമല

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

adpost

LEAVE A REPLY

Please enter your comment!
Please enter your name here