പാസ്പോർട്ടിൽ മുഴുവൻ പേര് നിർബന്ധമാക്കി യുഎഇ; സിംഗിൾ നെയിം ഉള്ളവർക്ക് സന്ദർശക- ടൂറിസ്റ്റ് വീസ ലഭിക്കില്ല

0
148
adpost

ദുബായ്: സിംഗിൾ നെയിം(ഒറ്റപ്പേര്) പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക -ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ അറിയിച്ചു. എംപ്ലോയ്മെന്റ്, റസിഡൻസ് വീസകൾക്ക് ഈ നിയമം ബാധകമല്ല. പാസ്പോർട്ടിൽ ഗിവൺ നെയിമോ സർ നെയിമോ മാത്രം ഒറ്റവാക്കിൽ ഉള്ളവരുടെ വീസയാണ് സാധുതയില്ലാത്തതാകുക. ഗിവൺ നെയിം കാലിയാണെങ്കിലും സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ വിമാന കമ്പനി അധികൃതർ പറഞ്ഞു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇതിനകം വീസ ഇഷ്യു ചെയ്ത പാസ്പോർട്ടിൽ സിംഗിൾ നെയിം ഉള്ളവരെയും യുഎഇ എമിഗ്രേഷനുകൾ തടയും. കഴിഞ്ഞ രണ്ടു ദിവസമായി ഈ നിയമം പ്രാബല്യത്തിലായിട്ടുണ്ട്. ഇതിനകം വീസ ഇഷ്യു ചെയ്തവരെയെങ്കിലും ഈ നിയമത്തിൽ നിന്നു ഒഴിവാക്കാനുള്ള ശ്രമം എയർലൈൻസുകളുടെ ഭാഗത്തു നിന്നു ആരംഭിച്ചിട്ടുണ്ടെന്നും ഇത്തരം വീസക്കാർ രണ്ടു ദിവസമെങ്കിലും കാത്തിരിക്കണമെന്നുമാണ് ചില ട്രാവൽ ഏജന്റുമാർ അവരുടെ ഉപയോക്താക്കൾക്ക് നൽകുന്ന നിർദേശം.

സാധുവായ റസിഡൻസ് പെർമിറ്റോ ജോലി വിസയോ ഉള്ള ആളുകൾക്ക് ഈ പുതിയ പേരിടൽ നയം ബാധകമല്ല. ആദ്യ കോളങ്ങളിലും കുടുംബപ്പേര് കോളങ്ങളിലും ഒരേ പേര് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ എയർലൈനുകൾ പേരിടൽ നയത്തിലെ മാറ്റത്തെക്കുറിച്ച് ട്രാവൽ ഏജന്റുമാരെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. നിയമങ്ങൾ ടൂറിസ്റ്റ്, വിസിറ്റ് അല്ലെങ്കിൽ ഓൺ-അറൈവൽ വിസകൾക്ക് മാത്രമേ ബാധകമാകൂ. നിലവിലുള്ള റസിഡന്റ് കാർഡ് ഉടമകൾക്ക് ഇത് ബാധകമല്ല, താമസ/തൊഴിൽ വിസകളിലെ പാസ്‌പോർട്ടുകളിൽ ഒരൊറ്റ പേരിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ടൂറിസ്റ്റ്/വിസിറ്റ് വിസയിലോ മറ്റേതെങ്കിലും വിസയിലോ പാസ്‌പോർട്ടിൽ ഒരൊറ്റ പേരിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.

adpost

LEAVE A REPLY

Please enter your comment!
Please enter your name here