സ്വകാര്യ, ബാങ്കിങ് മേഖലയിൽ ശമ്പള വർധനവിനൊരുങ്ങി യുഎഇ; മറ്റ് നിരവധി സാമ്പത്തിക ആനുകൂല്യങ്ങളും

0
30
adpost

സ്വകാര്യ, ബാങ്കിങ് മേഖലയിൽ ശമ്പള വർധനവ് പരിഗണിക്കാനൊരുങ്ങി യുഎഇ. സ്വകാര്യ മേഖലയിലേക്ക് കൂടുതൽ തദ്ദേശീയരെ ചേർക്കാനുള്ള യുഎഇ സർക്കാരിന്റെ നീക്കത്തിന് ഈ തീരുമാനം സഹായിക്കും. യുഎഇ പൗരന്മാർക്കുള്ള അലവൻസുകൾ, ബോണസുകൾ, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയും ശമ്പള വർധനവിനോടൊപ്പം ഉൾപ്പെടുന്നു.

30,000 ദിർഹത്തിൽ താഴെ പ്രതിമാസ ശമ്പളം വാങ്ങുന്ന പൗരന്മാർക്ക് അലവൻസ് ലഭിക്കും. ബാച്ചിലേഴ്സ് ബിരുദമുള്ളവർക്ക് പ്രതിമാസം 7,000 ദിർഹവും ഡിപ്ലോമയുള്ളവർക്ക് 6,000 ദിർഹവും ഹൈസ്കൂൾ ബിരുദധാരികൾക്ക് 5,000 ദിർഹവും വരെ ശമ്പള പിന്തുണയാണ് യുഎഇ ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ജോലി നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ താൽക്കാലിക സാമ്പത്തിക സഹായവും തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്യുന്നു.പുതിയ സാലറി സപ്പോർട്ട് സ്കീം അഞ്ച് വർഷത്തിനുള്ളിൽ 170,000 ത്തോളം യുഎഇ പൗരന്മാർക്ക് പ്രയോജനം ചെയ്യും.

സ്വകാര്യ, ബാങ്കിംഗ് മേഖലകളിലെ എല്ലാ ജീവനക്കാർക്കും ഈ തീരുമാനം ബാധകമാകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

adpost

LEAVE A REPLY

Please enter your comment!
Please enter your name here