gnn24x7

ജിബു ജേക്കബ് – സുരേഷ് ഗോപി കൂട്ടുകെട്ടിലെ ‘മേ ഹൂം മൂസ’യിലെ ലിറിക്കൽ സോംങ് പുറത്തിറങ്ങി.

0
272
gnn24x7

ദക്ഷിണേന്ത്യയിലെ മികച്ച ഗായകന്മാരിൽ ഒരാളായ ശങ്കർ മഹാദേവൻ ആലപിച്ച ഒരു ഗാനത്തോടെ മേ ഹൂം മൂസ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.


ഇൻഡ്യൻ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇൻഡ്യൻ സിനിമയായ മേ ഹൂം മുസ യുടെ ആദ്യ ഗാനം സ്വാതന്ത്ര്യ ദിനത്തിൽത്തന്നെ പുറത്തിറക്കിയതിനു വലിയ പ്രാധാന്യമുണ്ട്.ഇത് ഒരു ഹിന്ദി ഗാനം കൂടിയായത് ഈ ചിത്രത്തെ ഒരു ബഹുഭാഷാചിത്രമാക്കി മാറ്റാൻ കഴിയും.
ജിബു ജേക്കബ്ബാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


സജാദ് രചിച്ച് ശ്രീനാഥ് ശിവശങ്കരൻ ഈണമിട്ട ‘സൗരഗ് മിൽക്കേ’
എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയായിൽ വലിയ തരംഗമുണ്ടാക്കിയിരിക്കുകയാണ്
മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം ഇൻഡ്യയുടെ സമകാലികതയുടെ പ്രതിഫലനം കൂടിയാണ്.
സുരേഷ് ഗോപിയുടെ മികച്ച പ്രകടനമാണ് മൂസയിലൂടെ പ്രകടമാകുന്നത്.


ഇൻഡ്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
സൈജു ക്കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആൻ്റണി. മേജർ രവി, മിഥുൻ രമേഷ്, ശരൺ, സ്രിന്ദ, അശ്വിനി, ജിഞ്ചനാ കണ്ണൻ സാഗർ തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു.


രൂപേഷ് റെയ്നിൻ്റേതാണ് തിരക്കഥ
ശ്രീജിത്താണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് -സൂരജ്.ഈ.എസ്.
നിർമ്മാണ നിർവ്വഹണം – സജീവ് ചന്തിരൂർ .
കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ.സി.ജെ.റോയ്യും തോമസ് തിരുവല്ലയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.സെൻട്രൽപിക്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വീഡിയോ കാണാം: https://youtu.be/X86rHd9X8No

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here