gnn24x7

ജർമനിയിൽ ഇതിനകം പതിനാറു പേർക്കു കൊറോണ വൈറസ് ബാധിച്ചതായി ജർമൻ ആരോഗ്യമന്ത്രി

0
286
gnn24x7

ബർലിൻ: ജർമനിയിൽ ഇതിനകം പതിനാറു പേർക്കു കൊറോണ വൈറസ് ബാധിച്ചതായി ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ (39) മാധ്യമങ്ങളെ അറിയിച്ചു. പുതിയതായി നാലു പേർക്കു കൂടി കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംഖ്യ കൂടുന്നതിൽ ആശങ്ക വേണ്ടെന്നും ആരോഗ്യ മേഖല പൂർണ്ണ നിയന്ത്രണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തിയ നൂറ്റിനാൽപത്തിനാല് ജർമൻകാർ ഇപ്പോഴും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണെന്നും ആർക്കും രോഗം ബാധിച്ചിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. കൊറോണ വൈറസിന്റെ പേരിൽ ജർമൻ ജനതയ്ക്ക് ആശങ്കയുണ്ടെന്നും, വേണ്ട കരുതൽ നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി സഫാൻ പറഞ്ഞു.

ഇന്നു നടക്കുന്ന യൂറോപ്യൻ യൂണിയനിലെ ആരോഗ്യ മന്ത്രിമാരുടെ പ്രത്യേക സമ്മേളനത്തിന് ജർമനി നേതൃത്വം നൽകും. കൊറോണ വൈറസ് ബാധയെപ്പറ്റി പ്രത്യേകം വിലയിരുത്താനാണ് ഈ സമ്മേളനം. യൂറോപ്പിൽ കൊറോണ വൈറസ് അധികം പേരെ ബാധിച്ചിട്ടില്ല എന്നാണ് പൊതുവെ മാധ്യമങ്ങളുടെ വിലയിരുത്തൽ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here