gnn24x7

വിഴിഞ്ഞം തുറമുഖ സമരം നൂറാം ദിനം; കടലില്‍ വള്ളം കത്തിച്ച് വൻ പ്രതിഷേധം

0
272
gnn24x7

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ വള്ളം കത്തിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. പൊലീസ് ബാരിക്കേഡുകളും പ്രതിഷേധക്കാർ കടലിൽ എറിഞ്ഞു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.  

വിഴിഞ്ഞം തുറമുഖ സമരം ഇന്ന് നൂറാം ദിനത്തിലെത്തിയിരിക്കുകയാണ്. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൽ 100ൽ അധികം മത്സ്യബന്ധന വള്ളങ്ങൾ  കടലിൽ പ്രതിഷേധം തീർക്കുകയാണ്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടൽ വഴിയുള്ള സമരം.

gnn24x7