നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസംഭാഷണം ദിലീപിന്റേതെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം

0
103
adpost

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ് സംഭാഷണത്തിലുള്ള ശബ്ദമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നാല്‍പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിക്ക് കൈമാറി. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസന്ദേശം വ്യാജമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

adpost

LEAVE A REPLY

Please enter your comment!
Please enter your name here