gnn24x7

മഞ്ഞ് പുതച്ച് ക്രിസ്മസിനെ വരവേൽക്കാൻ അയർലണ്ട്; ‘ട്രിപ്പിൾ-ഡിപ്പ്’ പ്രതിഭാസം 12 വർഷത്തിന് ശേഷം ആദ്യമായി.

0
884
gnn24x7

അയർലണ്ട് ജനത ഈ വർഷം മഞ്ഞ് മൂടിയ ക്രിസ്മസ് രാവുകളെയാണ് വരവേൽക്കാൻ ഒരുങ്ങുന്നത്. ഡിസംബറോടെ അയർലണ്ടിൽ ശൈത്യക്കാലം ശക്തമാകുമെന്ന് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

താപനില -8 ഡിഗ്രി വരെ കുറയുമെന്ന് പ്രവചനമുണ്ട്.ശരത്കാലത്തിന്റെ അവസാനത്തിലോ ശൈത്യകാലത്തിന്റെ തുടക്കത്തിലോ കാലാവസ്ഥ മൂർച്ഛിക്കാൻ കാരണമായേക്കാവുന്ന ഒരു അപൂർവ “long La Nina”” കാലാവസ്ഥാ പ്രതിഭാസമാണ് പ്രവചകർ നിരീക്ഷിക്കുന്നത്. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റീരിയോളജിയാണ് പസഫിക്കിൽ തുടർച്ചയായി മൂന്നാം വർഷവും ട്രിപ്പിൾ-ഡിപ് ലാ നിന രൂപപ്പെടുന്നത് കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള കാലാവസ്ഥാ രീതികളിൽ വലിയ ഇത് സ്വാധീനം ചെലുത്തും.

ലാ നിന സ്വാഭാവികമായും സമുദ്രോപരിതല താപനിലയിൽ വ്യാപകമായ തണുപ്പിനും കാരണമാകും. ഓസ്‌ട്രേലിയ പോലുള്ള സാധാരണ വരണ്ട രാജ്യങ്ങളിൽ ഇത് കൂടുതൽ മഴയ്ക്കും, ഇതിനകം വരൾച്ചയുള്ള കിഴക്കൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ആശങ്കാജനകമായ വരണ്ട അവസ്ഥയ്ക്കും, അയർലണ്ടിലും യുകെയിലും തണുത്തതും കൊടുങ്കാറ്റുള്ളതുമായ കാലാവസ്ഥയ്ക്കും കാരണമാകും. ഈ വർഷം മൂന്നാം തവണയാണ് തുടർച്ചയായി മൂന്ന് ലാ നിന പ്രതിഭാസം ലോകത്തുണ്ടാകുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here