gnn24x7

കഫ് സിറപ്പുകൾക്കെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്: മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പൂട്ടി.

0
162
gnn24x7

ന്യൂഡൽഹി: ഇന്ത്യൻ കമ്പനി നിർമിച്ച ചുമയ്ക്കുള്ള നാല് മരുന്നുകൾക്കെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഹരിയാണ ആസ്ഥാനമായ മെയ്ഡിൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്ാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് അന്വേഷണം.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പൂട്ടി. കുട്ടികളുടെ മരണത്തിൽ മരുന്നുകമ്പനിക്കെതിരെ ആരോപണം ഉയർന്നത് വൻ വിവാദമായതോടെ ദില്ലിയിലെ കോർപറേറ്റ് ഓഫീസാണ് പൂട്ടിയത്. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെ മാധ്യമപ്രവർത്തകർ സ്ഥലത്ത് അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് ജീവനക്കാർ മുങ്ങിയത്.ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നാലെയാണ് വിവാദം. ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണ് മരണത്തിന് ഉത്തരവാദികളെന്ന ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടനയാണ് രംഗത്ത് വന്നത്.

കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്.ഹരിയാനയിലെ കമ്പനിയാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡഡ് ഓർഗനൈസേഷൻ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരുന്ന് ഉത്പാദിപ്പിച്ച മെയ്ഡൻ ഫാർമസ്യൂട്ടിക്കൾസ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഡ്രഗ്സ് കണ്ട്രോൾ അതോറിറ്റിയും വിശദമായ അന്വേഷണം നടത്തും.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമാണ് ഗാംബിയ. ഇവിടെയുണ്ടായ ദുരന്തത്തില്‍ ഇന്ത്യൻ കമ്പനി പ്രതിസ്ഥാനത്തായതും അതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത് വന്നതും ഇന്ത്യക്ക് നാണക്കേടാണ്.

നാല് മരുന്നുകളാണ് അപകടകാരികളായത്. പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഗാംബിയയിലേക്ക് മാത്രമേ ഈ കമ്പനി മരുന്ന് അയച്ചിട്ടുള്ളൂവെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടുണ്ട്.

വിഷമയമായ രാസവസ്തുക്കൾ കലർന്നതും ഗുണനിലവാരം കുറഞ്ഞതുമായ മരുന്നുകൾ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്നതായി കഴിഞ്ഞദിവസം ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ട്വീറ്റ് ചെയ്തിരുന്നു. കിഡ്നി തകരാറിലായാണ് കുട്ടികൾ മരിച്ചത്.തുടർന്നാണ് അന്വേഷണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here