gnn24x7

ദത്തു വിവാദം; അനുപമയുടെ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല

0
586
gnn24x7

കൊച്ചി: ദത്തു വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് അമ്മ അനുപമ എസ്.ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്കു സമയം നല്‍കി.

നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിൽ അല്ലെന്നു വ്യക്തമാക്കിയ കോടതി, കേസ് കുടുംബകോടതി മുൻപാകെ പരിഗണനയിൽ ഉള്ളതിനാൽ കേസ് അവിടെത്തന്നെ തുടരട്ടെ എന്ന നിലപാടെടുത്തു. കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹർജി പിൻവലിക്കാൻ അനുപമയ്ക്കു കോടതി സമയം അനുവദിച്ചത്.

gnn24x7