gnn24x7

ടിക്കറ്റ് നിരക്കിന്‍റെ പേരില്‍ കൊള്ള; തീയറ്ററുകള്‍ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

0
212
gnn24x7

ചെന്നൈ: സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് അടക്കം അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. ജി ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. അമിതമായി ഈടാക്കിയ തുക തീയറ്ററുകളില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് കോടതി തമിഴ്നാട് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടായിട്ടും തീയറ്ററുകള്‍ ടിക്കറ്റ് നിരക്കിന്‍റെ പേരില്‍ കൊള്ള നടത്തുന്നു എന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കണമെന്നും ഇത്തരത്തില്‍ ഈടാക്കിയ തുക തിരിച്ചുപിടിക്കുകയും വേണമെന്നും തമിഴ്നാട് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7