gnn24x7

പുലര്‍ച്ചവരെ വെബ്‌സീരീസ് കണ്ടു : യുവാവ് രക്ഷിച്ചത് 75 പേരെ

0
241
gnn24x7

മുംബൈ: നേരം പുലരും വരെ യുവാവ് വീട്ടിലിരുന്ന് വെബ്‌സീരിസ് കണ്ടിരുന്നത് ഒരുപാട് പേര്‍ക്ക് ഉപകാരമായി. പുലര്‍ച്ചവരെ ഉറക്കമൊഴിച്ച് വെബ്‌സീരീസ് കണ്ടതോടെ യുവാവിന് രക്ഷിക്കാനായത് 75 പേരുടെ ജീവനാണ്. മഹാരാഷ്ട്രയിലെ കോപാറിലെ ദോംബിവ്‌ളിയിലുള്ള രണ്ട് നില കെട്ടിടത്തിലെ താമസക്കാരെയാണ് യുവാവ് രക്ഷിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. സംഭവത്തെക്കുറിച്ച് യുവാവ് വിവരിക്കുന്നത് ഇങ്ങനെയാണ്.

പുലര്‍ച്ചവരെ വെബ്‌സീരീസ് കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് 18 വയസ്സു പ്രായമുള്ള കുനാല്‍ എന്ന ചെറുപ്പക്കാരന്‍ വീടിന്റെ അടുക്കളയുടെ ഒരുഭാഗം പൊളിഞ്ഞു വീഴാനായി തുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തന്നെ യുവാവ് ഒച്ചവച്ച് വിട്ടുകാരെയും ബില്‍ഡിംഗിലെ എല്ലാവരേയും വിളിച്ചുണര്‍ത്തി പുറത്തക്കേ് ഓടാന്‍ പറഞ്ഞു. കേള്‍ക്കേണ്ട താമസം എല്ലാവരും ഓടി പുറത്തു കടന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ സിനിമയില്‍ കാണുന്നതുപോലെ ബില്‍ഡിംഗ് പൊളിഞ്ഞു വീണു.

വലിയൊരു ദുരന്തത്തില്‍ നിന്നാണ് യുവാവ് ഒരുപാട് ആളുകളെ രക്ഷിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ബില്‍ഡിംഗില്‍ കുനാലിന്റെ കുടുംബത്തെക്കൂടാതെ 75 ഓളം പേരാണ് താമസിച്ചിരുന്നത്. അര്‍ദ്ധരാത്രി കഴിഞ്ഞ് പുലച്ചെ നാലുമണിയോടടുത്തായിരുന്നു ഈ അപകടം. ഈ സമയം പൊതുവെ എല്ലാവരും നല്ല ഉറക്കമായിരിക്കും. കുനാല്‍ അപകടം വിളിച്ചു പറഞ്ഞില്ലായിരുന്നുവെങ്കില്‍ 75 പേരും ഉറങ്ങിക്കിടക്കുമ്പോള്‍ വന്‍ അപകടം സംഭവിച്ചേനെ.

കുനാലിന്റെ അവസോരചിതമായ പ്രവര്‍ത്തിയില്‍ എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു. നിലവില്‍ മാറിത്താമസിക്കാണമെന്നും ബില്‍ഡിംഗ് നില തകരാറിലാണെന്നും കാണിച്ച് എല്ലാവര്‍ക്കും നോട്ടീസ് ലഭിച്ചിട്ട് കുറെ ദിവസങ്ങളായി. എന്നാല്‍ വളരെ ദരിദ്രരായ ആളുകളാണ് ഈ ബില്‍ഡിങില്‍ താമസിച്ചിരുന്നത്. അതുകൊണ്ടാണ് നോട്ടീസ് ലഭിച്ചിട്ടും ആരും വിട്ടുപോവാതിരുന്നതെന്നാണ് കുനാല്‍ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here