ലഖ്‌നോ: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും മോശം പദങ്ങളുപയോഗിച്ച് മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് നടപടി. തിരിച്ചറിയാത്ത മുപ്പതോളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ മനുഷ്യചങ്ങലക്കിടെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ മോശം മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് പൊലിസ് പറയുന്നത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അലിഗഢ് സിവില്‍ ലൈന്‍ സര്‍ക്കിള്‍ ഓഫീസര്‍ അനില്‍ സമാനിയ വ്യക്തമാക്കി.