gnn24x7

ഇന്‍സ്റ്റഗ്രാം- മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലെ മെസേജിംഗ് സംവിധാനം ലയിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്

0
476
gnn24x7

ഇന്‍സ്റ്റഗ്രാം- മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലെ മെസേജിംഗ് സംവിധാനം ലയിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ അധീനതയിലുള്ള ഇൻസ്റ്റഗ്രാമും മെസഞ്ചറും യോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് എന്നാണ് സൂചന.

ios ആൻഡ്രോയ്ഡ് ഫോണുകളിലാകും ആദ്യം ഇത് പരീക്ഷിക്കുക. ഈ അപ്ഡേഷന്‍ പ്രാവര്‍ത്തികമായാല്‍ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കാൻ ഒരു പുതിയ രീതിനിലവില്‍ വരും. ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കാൻ ഉപയോഗിക്കുന്ന  ഐക്കൺ നീക്കം ചെയ്ത് അവിടെ ഫെയ്സ്ബുക്ക് മെസഞ്ചറിനെ പുന:സ്ഥാപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.   

2012ലാണ് ഒരു ബില്യൻ ഡോളറിനാണ് ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം വാങ്ങിയത്. ശേഷം 2014ല്‍ 19 ബില്ല്യൻ ഡോളറിന് വാട്സ്ആപും സ്വന്തമാക്കി. 3.4 ബില്ല്യന്‍ ഉപഭോക്താക്കളുള്ള ഫെയ്സ്ബുക്ക് അവരുടെ മെസഞ്ചർ റൂം വാട്സ് ആപ്പുമായി  ബന്ധിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ വാട്സാപ്പിലൂടെ 50 പേരടങ്ങുന്ന ഗ്രൂപ്പ് വീഡിയോ കോളുകൾ സാധ്യമാണ്.

ഫെയ്സ്ബുക്ക് കുടുംബത്തിലെ ആപ്ലിക്കേഷനുകൾ  ഒരുമിക്കുന്നതിലൂടെ സാമൂഹിക മാധ്യമ ലോകത്ത് ഒരു വലിയ മാറ്റം വരുത്തുക എന്ന ഫെയ്സ്ബുക്ക് ceo മാർക്ക് സുക്കർബർഗിന്റെ സ്വപ്നമാണ് സഫലമാകുന്നത്. വാണിജ്യ നേട്ടങ്ങൾക്ക് അപ്പുറത്തേക്ക് വിവരങ്ങളുടെ സുരക്ഷയ്ക്കാണ് കൂടുതൽ മുൻതൂക്കം നൽകു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here