gnn24x7

രാജ്യത്ത് കോവിഡ് കേസുകള്‍ വർധിച്ചു വരുന്നത് ജനങ്ങളുടെ അനാസ്ഥയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

0
145
gnn24x7

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വർധിച്ചു വരുന്നത് ജനങ്ങളുടെ അനാസ്ഥയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ അറിയിച്ചു. കോവിഡ് പ്രതിദിന കണക്കുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളിൽ 85 ശതമാനവും കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കിൽ വ്യക്തമാക്കുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളം, കർണാടക, ഗുജറാത്ത്, ​ മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.

ഈ സംസ്ഥാനങ്ങളിൽ ​കോവിഡ് കേസിൽ വർധനയ്ക്കുള്ള കാരണം ഇവിടുത്തെ ജനങ്ങളുടെ അനാസ്ഥയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ സാമൂഹിക അകലം പാലിക്കാറില്ലെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here