gnn24x7

പ്ര​തി​രോ​ധ​രം​ഗ​ത്ത്​ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള ഉ​ട​മ്പ​ടി​യി​ൽ ഇ​ന്ത്യ​യും ​ഓസ്​​ട്രേ​ലി​യ​യും ഒ​പ്പു​വെ​ച്ചു

0
174
gnn24x7

ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ​രം​ഗ​ത്ത്​ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള ഉ​ട​മ്പ​ടി​യി​ൽ ഇ​ന്ത്യ​യും ​ഓസ്​​ട്രേ​ലി​യ​യും ഒ​പ്പു​വെ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ​ഓ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​ മോ​റി​സ​ണും ത​മ്മി​ൽ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ച​ർ​ച്ച​യി​ലാ​ണ്​ ച​രി​ത്ര​പ​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന നീ​ക്കം.

സൈ​നി​ക വി​ന്യാ​സ​ത്തി​നു​ള്ള പ​ര​സ്​​പ​ര സ​ഹ​ക​ര​ണ ക​രാ​ർ ( മ്യൂ​ച്ച​ൽ ​ലോ​ജി​സ്​​റ്റി​ക്​ സ​പ്പോ​ർ​ട്ട്​ എ​ഗ്രി​മ​െൻറ്​ ) അ​നു​സ​രി​ച്ച്​ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​ന്യ​ത്തി​ന്​ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ സേ​നാ​താ​വ​ള​ങ്ങ​ൾ പ​ര​സ്​​പ​രം ഉ​പ​യോ​ഗി​ക്കാ​നാ​വും. യു.​എ​സ്, ഫ്രാ​ൻ​സ്, സിം​ഗ​പ്പൂ​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ നേ​ര​ത്തെ സ​മാ​ന​മാ​യ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. പ്ര​തി​രോ​ധ​ത്തി​നു പു​റ​മെ  സൈ​ബ​ർ, സൈ​ബ​ർ സാ​​ങ്കേ​തി​ക വി​ദ്യ, ഖ​ന​നം, സൈ​നി​ക സാ​​ങ്കേ​തി​ക വി​ദ്യ, വി​ദ്യാ​ഭ്യാ​സം, ജ​ല വി​ഭ​വ മാ​നേ​ജ്​​മ​െൻറ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഉ​ട​മ്പ​ടി​ക്കും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഭീ​ക​ര​വാ​ദം, ഇ​ന്തോ-​പ​സ​ഫി​ക്​ ​സ​മു​ദ്ര മേ​ഖ​ല​യി​ലെ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ, ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ പ​രി​ഷ്​​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രു​ടേ​യും ഓ​ൺ​ലൈ​ൻ ച​ർ​ച്ച​യി​ൽ വ​ന്നു.

പു​റ​ത്തു​ള്ള ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ നി​കു​തി​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ സം​യു​ക്ത പ്ര​സ്​​താ​വ​ന​യും ന​ട​ത്തി. കോ​വി​ഡ്​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തു​ണ്ടാ​ക്കു​ന്ന സാ​മ്പ​ത്തി​ക – സാ​മൂ​ഹി​ക​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള സം​യോ​ജി​ത​മാ​യ സ​മീ​പ​ന​ത്തെ​ക്കു​റി​ച്ച്​ മോ​ദി ച​ർ​ച്ചയില്‍ ഉ​ന്ന​യി​ച്ചു.

ആര്‍സിഇപി ചര്‍ച്ച തുടരും
മേഖലസമഗ്രസാമ്പത്തിക സഹകരണ കരാർ (ആര്‍സിഇപി) സാധ്യമാക്കുന്നതിനായി വീണ്ടും ചർച്ച ആരംഭിക്കാനും ധാരണയായി. രാജ്യത്തെ കർഷകർക്കും മറ്റും ദോഷകരമാകുമെന്ന കാരണത്താൽ ആസിയാൻ രാജ്യങ്ങളും ഓസ്ട്രേലിയയും മറ്റും ഉൾപ്പെടുന്ന ആർസിഇപി കരാറിൽനിന്ന്‌ ഇന്ത്യ നേരത്തെ പിൻവാങ്ങിയിരുന്നു. മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്‌ക്കും ഭീകരവാദം ഭീഷണിയാണെന്ന്‌ ഇരുനേതാക്കളും വിലയിരുത്തി. ഭീകരതയെ ചെറുക്കുന്നതിന്‌ കൂട്ടായ പരിശ്രമത്തിന്‌ തുടക്കമിടും. അന്താരാഷ്ട്ര ഭീകരതയുടെ കാര്യത്തിൽ ഒരു സമഗ്രചട്ടത്തിന്‌ എത്രയുംവേഗം രൂപം നൽകണമെന്ന നിലപാട്‌ ഇരുരാജ്യങ്ങളും ആവർത്തിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here