gnn24x7

കുഞ്ഞു നംഗ്യാല്‍ പട്ടാളക്കാരെ സല്യൂട്ട് ചെയ്തു :അഞ്ച് വയസുകാരെ ആദരിച്ച് ഐ.ടി.ബി.പി

0
288
gnn24x7

ന്യൂഡല്‍ഹി: കുഞ്ഞു പ്രായത്തില്‍ മിക്കകുട്ടികളുടെയും ആഗ്രഹമാണ് പ്ട്ടാളക്കാരനാവുക. അല്ലെങ്കില്‍ ഒരു പോലീസുകാരനാവുക. എന്നാല്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡറിലെ അഞ്ചുവയസുകാരനായ നംഗ്യാല്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് അവനറിയുന്നതുപോലെ സല്യൂട്ട് നല്‍കി. കുഞ്ഞു രാജ്യസ്‌നേഹിയുടെ ഈ പ്രവര്‍ത്തിക കണ്ട ജവാന്മാര്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയില്‍ ഇട്ടു. അതോടെ കൊച്ചു നംഗ്യാലിന്റെ വീഡിയോ വയറലായി.

വീഡിയോ കണ്ട് കൊച്ചു രാജ്യസ്‌നേഹിയെ ലോകം സ്‌നേഹത്തിന്റെ കമന്റുകള്‍ കൊണ്ട് ആദരവ് ലഭിച്ചതോടെ നഴ്‌സറി ക്ലാസ് വിദ്യാര്‍ത്ഥിയായ നംഗ്യാലിനെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ആദരവ് നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന ്അവര്‍ നംഗ്യാലിന് ഒരു കൊച്ചു പട്ടാളക്കാരന്റെ യൂണിഫോം നല്‍കുകയും കൊച്ചു മിടുക്കന് കൃത്യമായി സല്യൂട്ട് ചെയ്യുവാനുള്ള രീതികള്‍ പഠിപ്പിക്കുകയും അതിന് ശേഷം അവന്റെ സല്യൂട്ട് ഐ.ടി.ബി.പിയുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ ലോകത്തിന് മുന്‍പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എല്ലാവരും കൊച്ചു മിടുക്കന് നല്‍കിയ ആദരവില്‍ ഐ.ടി.ബി.പിയെ അഭിനന്ദിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here