gnn24x7

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരിച്ചെത്തി

0
371
gnn24x7

മുംബൈ: ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരിച്ചെത്തി. തങ്ങള്‍ തിരിച്ചെത്തിയെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പേടിഎം തന്നെ അറിയിച്ചു.

ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ നീക്കം ചെയ്തത്.

ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ പേടിഎം നിരന്തരമായി ലംഘിച്ചുവെന്നാണ് ടെക് ക്രഞ്ച് പുറത്താക്കലിന് കാരണമായി പറഞ്ഞത്.

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്റ് സൂസന്‍ ഫ്രേ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി സംബന്ധിച്ച പുതിയ വിശദമായ വിവരങ്ങള്‍ ബ്ലോഗ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പേടിഎമ്മിനെതിരെ നടപടി എടുത്തത്.

‘ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അനുഭവം നല്‍കുന്നതിനാണ് ഗൂഗിള്‍ പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഒപ്പം ഡെവലപ്പര്‍മാര്‍ക്ക് പുതിയ ബിസിനസുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ വേദിയൊരുക്കുകയുമാണ് ചെയ്യുന്നത്. ഞങ്ങളുടെ എല്ലാ പങ്കാളികളുടെയും നന്മ കണക്കിലെടുത്ത് കൊണ്ട് ഞങ്ങളുടെ ആഗോള നയങ്ങള്‍ എല്ലായ്പ്പോഴും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.” ഗൂഗിള്‍ അതിന്റെ ബ്ലോഗില്‍ പറഞ്ഞിരുന്നു.

അതേസമയം തെറ്റിദ്ധാരണ നീക്കുമെന്നും തിരിച്ചെത്തുമെന്നും പേടിഎം അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുരക്ഷിതമായിരിക്കുമെന്നും പേടിഎം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here