gnn24x7

22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പ്

0
342
gnn24x7

ന്യൂഡൽഹി: ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പ്. ജൂണ്‍ മാസത്തിലാണ് നിരോധനം നടപ്പിലാക്കിയതെന്ന്  വാട്ട്സ്ആപ്പിന്‍റെപ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ടില്‍ പറയുന്നു. ഉപയോക്താക്കളില്‍ നിന്നും ലഭിച്ച  ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’പ്രതികരണമായാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. 

+91 ൽ തുടങ്ങുന്ന നമ്പരുകൾ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നത്. നിലവിൽ പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ടനുസരിച്ച് ജൂൺ ഒന്നു മുതൽ  30 വരെയുള്ള സമയത്തെ വിവരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ദുരുപയോഗം സംബന്ധിച്ച്  ജൂണിൽ മാത്രം ഇന്ത്യയിൽ നിന്നു മൊത്തം 632 പരാതികളാണ് ലഭിച്ചത്. 

പരാതി ലഭിച്ചതിൽ 24 അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചു. സാധാരണയായി കമ്പനിയുടെ നിയമം ലംഘിക്കുന്ന അക്കൗണ്ടുകൾ സാധാരണയായി നിരോധിക്കാറുണ്ടെന്ന് വാട്ട്സ്ആപ്പ് മുൻപേ വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ  നിരോധിക്കുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചിരുന്നു.

കമ്പനിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്  2,210,000 അക്കൗണ്ടുകൾ നിരോധിച്ചത്. മേയിൽ 19 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മാർച്ചിൽ 18 ലക്ഷം അക്കൗണ്ടുകളുമാണ് വാട്ട്സ്ആപ്പ് നിരോധിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here