gnn24x7

ന്യൂസീലൻഡിൽ സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വർഷവും കൂട്ടും

0
97
gnn24x7

സിഗരറ്റ് വാങ്ങുകയോ വലിക്കുകയോ ചെയ്യാത്ത ഒരു തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള കർശന നിയമത്തിന് ന്യൂസീലൻഡ് പാർലമെന്റ് അംഗീകാരം നൽകി. സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വർഷവും കൂട്ടി, ആ ശീലം തുടങ്ങാൻ യുവാക്കൾക്ക് അവസരം കൊടുക്കാത്ത ലോകത്തെ ആദ്യത്തെ പുകവലി നിയന്ത്രണ നിയമമാണു പാസ്സായത്. അടുത്ത വർഷം നിലവിൽ വരും.

2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ന്യൂസീലൻഡിൽ ജനിച്ച ആർക്കും ജീവിതത്തിലൊരിക്കലും നിയമപരമായി സിഗരറ്റ് വാങ്ങാനാകില്ല. കടയിൽനിന്ന് സിഗരറ്റ് വാങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം നിലവിൽ 18 വയസ്സാണ്. അടുത്ത വർഷം മുതൽ ഈ പ്രായപരിധി കൂടിക്കൊണ്ടിരിക്കും. പുകയില ഉൽപന്നങ്ങളിലെ അനുവദനീയ നിക്കോട്ടിൻ അളവ് കുറയ്ക്കുക, എല്ലാ കടകളിലും ലഭ്യമാകുന്ന സാഹചര്യം ഇല്ലാതാക്കി പ്രത്യേക വിൽപന കേന്ദ്രങ്ങൾ കർശനമാക്കുക, വില കൂട്ടുക എന്നിങ്ങനെ നടപടികളും ഒപ്പമുണ്ടാകും. 2025 ആകുമ്പോഴേയ്ക്കും പുകവലിയില്ലാ രാജ്യമായി ന്യൂസീലൻഡിനെ മാറ്റുന്ന വിപുലമായ ബോധവൽക്കരണ പദ്ധതിയാണു നടപ്പാക്കിവരുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here