gnn24x7

കടവന്ത്രയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു

0
461
gnn24x7

എറണാകുളം: കടവന്ത്ര എളംകുളത്ത് ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ അപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ രണ്ടു പേരിൽ ഒരാളുടെ കൈ ഒടിയുകയും മറ്റേയാൾക്കു അധികം പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം സംഭവിച്ചത്.

എളങ്കുളത്ത് റോഡിനോട് ചേര്‍ന്നുള്ള സ്ലാബില്‍ ഇരുചക്രവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ഏഴു മാസത്തിനിടെ എളംകുളത്തെ ഈ വളവിൽ ഇത് ഒൻപതാമത്തെ അപകടമരണമാണ് സംഭവിക്കുന്നത്.

gnn24x7