gnn24x7

കണ്ണൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ ബോംബാക്രമണം

0
390
gnn24x7

കണ്ണൂര്‍: കണ്ണൂരിൽ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷിന്റെ വീടിന് നേരെ ബോംബേറ്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേർ എറിഞ്ഞ ബോംബ് വീട്ടുമുറ്റത്തു വീണ് പൊട്ടി.

ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും മറ്റൊരു ആക്രമണ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. അതിനു പിന്നിലും സിപിഎം ആണെന്നാണ് ആരോപണം. കണ്ണൂരില്‍ ഇന്നലെയാണ് തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ വോട്ടെടെുപ്പ് നടന്നത്.

gnn24x7