gnn24x7

കര്‍ഷക പ്രശ്‌നത്തില്‍ അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്

0
232
gnn24x7

ന്യൂഡല്‍ഹി: കാര്‍ഷിക സമരം കൊടുമ്പിരിക്കൊണ്ടിക്കുന്ന ഈ സാഹചര്യത്തില്‍ കാര്‍ഷിക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് താന്‍ നടത്തിയ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അനിശ്ചിതമായി താന്‍ നിരാഹാര സമരത്തിലക്കേ് കടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ അണ്ണ ഹസാരെ പ്രഖ്യാപിച്ചു. ഇതിനെക്കുറിച്ച് വ്യക്തമായ വിശദമായ റിപ്പോര്‍ട്ടും കാര്യങ്ങളും അറിയിച്ചുകൊണ്ട് അദ്ദേഹം ഔദ്യോഗികമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങിന് കത്തയച്ചു.

ഇപ്പോള്‍ നിലവിലുള്ള കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ് ആന്റ് പ്രൈസസിന് സ്വയംഭരണവകാശം നല്‍കണമെന്നും, സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് അണ്ണാ ഹസാരെ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രവരിയില്‍ അണ്ണാ ഹസാരെ നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം സമരത്തില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഈ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഇതിനായി പ്രത്യേകം ഉന്നതാധികാര സമിതിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കൃഷി മന്ത്രി രേഖാമൂലം അദ്ദേഹത്തിന് ഉറപ്പു നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് അന്ന് നിരാഹാരം അവസാനിപ്പിച്ചത്. എന്നാല്‍ ഇത്രകാലമായിട്ടും അതില്‍ തീരുമാനങ്ങളൊന്നും ആവാത്തതിലാണ് താന്‍ വിണ്ടും നിരാഹാര സമരത്തിലേക്ക് നിങ്ങുന്നതെന്നും അണ്ണാ ഹസാറെ വെളിപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here