gnn24x7

കുടിവെള്ളം വെറുമൊരു കച്ചവടച്ചരക്കാവുന്നു

0
479
gnn24x7

തിരുവനന്തപുരം: ചരിത്രത്തില്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഈ ലോകത്ത് പലതും സംഭവിക്കുന്നുണ്ട്. യഥേഷ്ടം ലഭിച്ചുകൊണ്ടിരുന്ന വെള്ളം ഒരിക്കലും പാക്കറ്റുകളിലും കുപ്പികളിലുമാക്കി വില്‍ക്കുന്ന കാലം വരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അതു സംഭവിച്ചു. ഇപ്പോഴിതാ കുടിവെള്ളവും വെറുമൊരു കച്ചവടച്ചരക്കാമായി മാറുകയാണ്. സ്വര്‍ണ്ണം പോലെയും എണ്ണപോലെയും വെള്ളത്തിന്റെയും അവധി വ്യാപാരം അഥവാ കമോഡിറ്റി ഫ്യൂച്ചേഴ്‌സ് ആരംഭിക്കുന്നു. വെള്ളത്തിന്റ ഈ വ്യാപരത്തിന്റെ മുന്നൊരുക്കങ്ങള്‍ സംജാതമായിരിക്കുന്നത് അമേരിക്കയിലാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ പോവുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക.

ഇതെ തുടര്‍ന്ന് മിക്കവാറും പെട്രോളുപോലെയും സ്വര്‍ണ്ണം പോലെയും സ്വര്‍ണ്ണത്തിലും ആഗോളതല വില നിശ്ചയിക്കപ്പെടും. അതോടെ അന്തരാഷ്ട്ര വിപണിക്കനുസരിച്ച് ഇതര രാജ്യങ്ങളില്‍ വില്‍ക്കപ്പെടുന്ന വെള്ളത്തിന്റെ വിലയ്ക്ക് ഏറ്റക്കുറിച്ചിലുകളും വ്യാപാര നിയമങ്ങളും മാറിയേക്കും. ചിലപ്പോള്‍ മാധ്യമങ്ങളില്‍ വരുംകാലങ്ങളില്‍ പെട്രോളിന് വിലകയറുന്നു, അസംസൃക്ത ഉല്പന്നങ്ങള്‍ക്ക് വില കൂടി, ഗ്യാസ് സിലിണ്ടറുകള്‍ക്ക് പൊള്ളുന്ന വില എന്നതുപോലെ വെള്ളത്തിന് വില കൂടിയെന്നുമുള്ള വാര്‍ത്തകള്‍ വന്നേക്കും. അതിന് അധിക നാളുകള്‍ കാത്തിരിക്കേണ്ടി വരില്ല. പരമാവധി 5 വര്‍ഷത്തിനുള്ളില്‍ വെള്ളത്തിന്റെ ഭാവി നിശ്ചയിക്കപ്പെട്ടേക്കാം.

അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായുള്ള ‘ഷിക്കാഗോ മര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ച് (സി.എം.ഇ) ആണ് വെള്ളത്തിന്റെ അവധിവ്യാപാര കരാറിന് ലോകത്ത് ആദ്യമായി തുടക്കം കുറിക്കാനുള്ള സംവിധാനങ്ങളിലേക്ക് നിങ്ങുന്നത്. 2025 ഓടെ അന്തരാഷ്ട്ര തലത്തില്‍ വെള്ളത്തിന് ദൗര്‍ലഭ്യം അതി ഭീകരമായി വര്‍ദ്ധിക്കുമെന്നും ലോകത്ത് കടല്‍ വെള്ളം ശുദ്ധീകരിച്ച് പച്ചവെള്ളമാക്കുന്ന പ്ലാന്റുകള്‍ വന്‍ വ്യവസായമായി വര്‍ദ്ധിച്ചേക്കാമെന്നും അപ്പോള്‍ ഭൂമിയില്‍ നിന്നും കിട്ടുന്ന കിണറുകളിലെ ശുദ്ധജലം ‘ വെര്‍ജിന്‍ വാട്ടര്‍ ‘ എന്ന് പറഞ്ഞ് വില്‍ക്കുന്ന അവസ്ഥവരെ വന്നേക്കാം. വരും കാലങ്ങളില്‍ ഒരു മൂന്നാം ലോകമഹായുദ്ധം നടന്നേക്കാവുന്നത് ഈ വെള്ളത്തിന്റെ പേരിലാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here