gnn24x7

കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

0
145
gnn24x7

തിരുവനന്തപുരം: മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.

എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി പറഞ്ഞു.

നോട്ട് നിരോധനകാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പള്ളം ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ടു അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചെന്നും പിന്നീട് ഈ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നുമാണ് ഹൈക്കോടതിയില്‍ വന്ന പരാതി.

ഈ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ തന്നെ സ്വാധീനിക്കാന്‍ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചതായി ഹരജിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌മെന്റ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്‍ഫോഴ്‌സമെന്റ് അന്വേഷണത്തിന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്നും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here