gnn24x7

കെഎസ്ആർടിസിയിൽ 75 ശതമാനം ശമ്പളം കൊടുത്തു, ബാക്കി കൂപ്പൺ; ചർച്ച ഇന്ന്

0
178
gnn24x7

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഭാഗികമായി ശമ്പള വിതരണം തുടങ്ങി. 75 ശതമാനം ശമ്പളമാണു വിതരണം ചെയ്യുന്നത്. അതേസമയം പ്രതിസന്ധികൾക്കു പരിഹാരം കാണാൻ അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രി അൽപസമയത്തിനകം ചർച്ച നടത്തും.

ശമ്പളത്തിനു പകരം കൂപ്പൺ അനുവദിക്കുന്നതിലെ എതിർപ്പ് സിഐടിയു ഉൾപ്പെടെ യൂണിയനുകൾ നേരിട്ട് അറിയിക്കും. പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിനടപ്പാക്കുന്നതിൽ യൂണിയനുകളെവരുതിയിൽ കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75 ശതമാനമാണ് വിതരണം ചെയ്തു. ഇതിനായി 55.87 കോടി രൂപയാണ് നൽകിയത്. ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്.

അവശേഷിക്കുന്ന 25 ശതമാനത്തിനു പകരം കൂപ്പണുകൾ നൽകാനാണു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയ്ക്കു മുന്നോടിയായിട്ടായിരുന്നു 75 ശതമാനം ശമ്പളം വിതരണം ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here