gnn24x7

ലൈഫ് മിഷന്‍ കള്ളപ്പണമിടപാട് : മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നു

0
235
gnn24x7

വടക്കാഞ്ചേരി: ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടോ എന്ന സംശയം മുന്‍പേ തന്നെ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണവിധേയമായി കുറ്റം ആരോപിക്കപ്പെട്ട മൂന്നുപേരും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. യു.വി.ജോസ് (ലൈഫ് മിഷന്‍ സി.ഇ.ഒ), സന്തോട് ഈപ്പന്‍ (യൂണിടാക് ഉടമ), എം. ശിവശങ്കര്‍ എന്നിവരെയാണ് ഒരുമിച്ച് ചോദ്യം ചെയ്യുവാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇ.ഡി.യുടെ മൂവരേയും ചേര്‍ത്തുള്ള ചോദ്യം ചെയ്യല്‍ വളരെ കണിശമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതികള്‍ക്ക് വേണ്ടി കമ്മിഷന്‍ നല്‍കിയതിന് ശേഷം ധാരണപത്രം ഒപ്പിട്ട്, എം. ശിവശങ്കറിനെ സെക്രട്ടറിയേറ്റില്‍ വച്ചു കണ്ടുവെന്നാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴി. എന്നാല്‍ യു.വി. ജോസിനെ തന്റെ ക്യാബിനിലേക്ക് വിളിച്ചാണ് പരിചയപ്പെടുത്തിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. അതേസമയം വടക്കാഞ്ചരിയിലെ പദ്ധതികളെക്കുറിച്ച് യു.വി.ജോസിനോട് എം.ശിവശങ്കറിന്റെ ക്യാമ്പിനില്‍ നിന്നും സംസാരിച്ചതായി സന്തോഷ് ഈപ്പന്റെ മൊഴി വെറയും ഉണ്ട്.

അതേ സമയം ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി കമ്മീഷന്‍ നല്‍കിയിയത് കള്ളപ്പണമാണോ എന്ന് ഇപ്പോഴും സംശയം ബാക്കി നില്‍ക്കേ ഇതില്‍ ശിവശങ്കറിന് എത്ര പങ്കുണ്ട് എന്നതിന്റെ തുലനത്തിന് വേണ്ടിയാണ് മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. 2019 ഏപ്രിലില്‍ യ.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ എം.ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബാഗേജില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടുമില്ല.
(ചിത്രം: കടപ്പാട് മനോരമ ന്യൂസ്)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here