gnn24x7

“എന്റെ ജീവിതമാണ് നഷ്ടമായത്”, മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടാൻ: ദിലീപ്

0
137
gnn24x7

നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയിൽ ആരോപിച്ചു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നസംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് കെ.ബാബു പരിഗണിക്കുമ്പോഴാണു ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ള ആരോപണങ്ങൾ ഉന്നയിച്ചത്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അനുവദിക്കരുതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണു തെറ്റെന്ന് ഹൈക്കോടതി ആരാഞ്ഞു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി.എ.ഷാജി വ്യക്തമാക്കി. ഡിജിപിയുടെ വാദം പൂർത്തിയായിട്ടില്ല. അതിജീവതയ്ക്കായി ഹാജരാകുന്ന സുപ്രീം കോടതി അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ സൗകര്യം കണക്കിലെടുത്തു ഹർജി 31ന് പരിഗണിക്കാൻ മാറ്റി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7