gnn24x7

സംസ്ഥാനത്ത് കെട്ടിട നികുതി കൂടും; നികുതി വർഷത്തിലൊരിക്കൽ പരിഷ്കരിക്കാൻ തീരുമാനം.

0
181
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാർച്ച് 31-നകം പരിഷ്കരിക്കും. അടുത്ത സാമ്പത്തികവർഷം മുതൽ കെട്ടിടനികുതി പരിഷ്കരണം വർഷത്തിലൊരിക്കൽ നടത്താനും തീരുമാനമായി.

3000 ചതുരശ്ര അടിയിൽ കൂടുതൽ തറവിസ്തീർണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും. തറപാകാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിവർധന. ഏപ്രിൽ ഒന്നുമുതൽ നിർമിച്ച വീടുകൾക്ക് വർധനവ് ബാധകമാകും.50 ചതുരശ്ര മീറ്ററിന് (538.196 ചതുരശ്രയടി) മുകളിലുള്ള വീടുകളെ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിധിയിൽ കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു.

നിലവിൽ 660 ചതുരശ്രയടിക്കു മുകളിലുള്ള വാസഗൃഹങ്ങൾക്കാണ് കെട്ടിടനികുതി നൽകേണ്ടത്. 50-60 ചതുരശ്രമീറ്ററിന് ഇടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്റെ പകുതിനിരക്കിൽ നികുതി ഈടാക്കും.ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വർധനയ്ക്ക് പരിധി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കും. ഇതേക്കുറിച്ച് ആറാം ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോർട്ടിലെ തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട ശുപാർശകൾ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു.

പ്രാദേശിക സർക്കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാൽ പിരിച്ചെടുക്കാൻ കഴിയാത്ത വസ്തുനികുതി കുടിശ്ശിക എഴുതിത്തള്ളാനുള്ള പരിധി ഉയർത്തും.കേരള മുനിസിപ്പാലിറ്റി ആക്ട് 241 വകുപ്പ് പുനഃസ്ഥാപിക്കും. കെട്ടിടം പൊളിച്ചുമാറ്റുന്ന വിവരം പ്രാദേശിക സർക്കാരിനെ ഉടമസ്ഥൻ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന തീയതിവരെയുള്ള നികുതി അടയ്ക്കണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here