gnn24x7

കറന്റ് അക്കൗണ്ട് തുറക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും പിൻവലിക്കുന്നതിനും ഇനി പാൻ, ബയോ മെട്രിക് ആധാർ നിർബന്ധം

0
306
gnn24x7

ന്യൂഡൽഹി: കറന്റ് അക്കൗണ്ട് തുറക്കുന്നതിനും ഒരു സാമ്പത്തിക വർഷം 20 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപം നടത്തുന്നതിനും, പിൻവലിക്കുന്നതിനും പാൻ അല്ലെങ്കിൽ ബയോ മെട്രിക് ആധാർ നിർബന്ധമാക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വിജ്ഞാപനമിറക്കി. സാമ്പത്തിക ഇടപാടുകളിൽ‍ സുതാര്യത ഉറപ്പുവരുത്തുന്നതിനാണിതെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ബാങ്കുകളും പോസ്റ്റ് ഓഫിസുകളും സഹകരണ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകൾ കൃത്യമായി അറിയിക്കണമെന്നും നിർദേശമുണ്ട്. ഉറവിട നികുതി പിരിവ് എളുപ്പമാക്കാനും സഹായിക്കും. പാൻ ഇല്ലാത്തവർക്ക് ബയോമെട്രിക് ആധാർ ഉപയോഗിക്കാൻ 2019ലെ ധനകാര്യ നിയമത്തിൽ അനുമതി നൽകിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here