gnn24x7

ടീകോമിന് നൽകുന്നത് നഷ്ടപരിഹാരമല്ല; ഉത്തരവ് തിരുത്തി മുഖ്യമന്ത്രി

0
98
gnn24x7

തിരുവനന്തപുരം: സ്മാർട്ട് സിറ്റി നടത്തിപ്പുകാരായ ടീകോമിന് നഷ്ടപരിഹാരം നൽകുമെന്ന സർക്കാർ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ടീകോമിന് നഷ്ടപരിഹാരമല്ല നൽകുന്നതെന്നും നിക്ഷേപമാണ് തിരികെനൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് നഷ്‌ടപരിഹാരം നൽകുമെന്നായിരുന്നു ഐടി വകുപ്പ് ഉത്തരവിൽ അറിയിച്ചിരുന്നത്. മന്ത്രിസഭാ യോഗത്തിന്റെ വാർത്താകുറിപ്പിലും ഇക്കാര്യം അറിയിച്ചിരുന്നു.

ഇതാണ് ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തിരുത്തിയത്. സ്‌മാർട്ട് സിറ്റി ഭൂമി ഏറ്റെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് ഏറ്റെടുക്കൽ നടക്കുക. ഭൂമി ആർക്കും പതിച്ചുനൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7