gnn24x7

കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

0
599
gnn24x7

ഒട്ടാവ: കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. അങ്കമാലി സ്വദേശി ജിയോ പൈലി, കളമശ്ശേരി സ്വദേശി കെവിൻ ഷാജി എന്നിവരാണ് മരിച്ചത്. തൃശൂർ സ്വദേശി ജിജോ ജോഷിയെ രക്ഷപ്പെടുത്തി. ആൽബർട്ടയിൽ കാൻമോർ തടാകത്തിലെ റിസർവോയറിലാണ് അപകടമുണ്ടായത്.

ജിയോയുടെ സ്വന്തം ബോട്ടിൽ മീൻപിടിക്കുന്നതിനായി പോയതായിരുന്നു നാലംഗ സംഘം. ഇവർ ഇത്തരത്തിൽ ഉല്ലാസ യാത്ര പോകുന്ന പതിവുണ്ടെന്നു പറയുന്നു.

gnn24x7