gnn24x7

ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

0
161
gnn24x7

ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കന്നാറ്റം ഭരണക്കാട് കട്ടച്ചിറ ശ്രീ രാഗത്തില്‍ ആര്‍. കൃഷ്ണ പിള്ളയാണ് മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

ഗള്‍ഫില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 671 ആയി. 1,31,193 പേര്‍ക്ക് ഗള്‍ഫില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ആകെ 52,016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 302 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 23,666 പേര്‍ക്ക് രോഗം ഭേദമായി.

യു.എ.ഇയില്‍ 22,627 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 7931 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. 214 മരണങ്ങളാണ് യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറില്‍ 30,972 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 15 കൊവിഡ് മരണങ്ങള്‍ മാത്രമാണ് നടന്നത്. 3788 പേര്‍ക്ക് നിലവില്‍ രോഗം ഭേദമായി. ഒമാനില്‍ 21 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 50,29 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1436 പേര്‍ക്ക് ഇതുവരെ രോഗം ഭേദമാവുകയും ചെയ്തു.

കുവൈറ്റില്‍ 13,802 പേര്‍ക്ക് കൊവിഡ് പിടിപെട്ടു. 107 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റിനില്‍ 12 കൊവിഡ് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 6747 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2753 പേര്‍ക്ക് രോഗം ഭേദമായി. ഗള്‍ഫില്‍ നിന്ന് നാല് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. മൂന്ന് വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്നും ഒരു വിമാനം മസ്‌കറ്റില്‍ നിന്നുമാണ് പ്രവാസികളുമായി കേരളത്തിലെത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here