gnn24x7

ഷാർജ ഉപ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു

0
204
gnn24x7

ഷാർജ: ഷാർജ ഉപ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ലണ്ടനിൽ വച്ചായിരുന്നു മരണം.  ഉപ ഭരണാധികാരിയുടെ മരണത്തിൽ അനുശോചിച്ച്  ഷാർജയിൽ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

മൃതദേഹം ലണ്ടനിൽ നിന്നും ഷാർജയിൽ എത്തുന്നത് മുതലായിരിക്കും ദു:ഖാചരണം.  അതിന്റെ ഭാഗമായി ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും.  ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമിയുടെ ഓഫീസാണ് മരണവിവരം പുറത്തുവിട്ടത്.  

അദ്ദേഹത്തിന്റെ വിയോഗത്തിൽ  ഷാർജ ഓഫീസ് ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്.  കോറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ഷാർജ ഭരണാധികാരി അനുശോചനം നേരിട്ട് സ്വീകരിക്കില്ലെന്ന് ഷാർജ മീഡിയ ഓഫീസ് അറിയിച്ചു.  ഇതിനായി പ്രത്യേക ഫോൺ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here