gnn24x7

യുഎഇയിലെ നഴ്സിംഗ് മേഖലയിൽ പുതിയ നിയമം; ആയിരക്കണക്കിന് മലയാളികൾക്ക് തിരിച്ചടി

0
348
BIRMINGHAM, ENGLAND - MARCH 16: Nurses in the accident and emergency dept of Selly Oak Hospital work during a busy shift on March 16, 2010 in Birmingham, England. As the UK gears up for one of the most hotly contested general elections in recent history it is expected that that the economy, immigration, industry, the NHS and education are likely to form the basis of many of the debates. (Photo by Christopher Furlong/Getty Images)
gnn24x7

ദുബായ്: നഴ്സിംഗ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള പ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാനും 5 വർഷത്തിനുള്ളിൽ 10,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനും തീരുമാനിച്ചു.

നഴ്സിംഗ്, പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തെ ശമ്പളത്തിന് പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നൽകും. സ്വകാര്യമേഖല 75,000 സ്വദേശികൾക്ക് അധിക ആനുകൂല്യങ്ങളോടെ തൊഴിൽ നൽകും.

നഴ്സിംഗ്-മിഡ്വൈഫ് മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ ഏപ്രിലിൽ ആരംഭിച്ചു. നഴ്സിംഗ് മേഖലയിലെ സ്വദേശിവത്കരണം ആയിരക്കണക്കിന് മലയാളികളെ ബാധിക്കും. 5 വർഷത്തിനുള്ളിൽ 10% സ്വദേശിവൽക്കരണം.

സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ 5 വർഷത്തേക്ക് പ്രതിവർഷം 2% എന്ന തോതിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണം. 5 വർഷത്തിന്റെ അവസാനം, ജീവനക്കാരിൽ 10% സ്വദേശികളായിരിക്കണം.

സ്വകാര്യ മേഖലയിൽ 20,000 ദിർഹത്തിൽ താഴെ വരുമാനമുള്ളവരുടെ പെൻഷൻ ഫണ്ടിലേക്ക് 5 വർഷത്തേക്ക് ഒരു നിശ്ചിത തുക സംഭാവന ചെയ്യും. അവരുടെ ഓരോ കുട്ടിക്കും പ്രതിമാസം 800 ദിർഹമാണ് അലവൻസ്.

തൊഴിൽ നഷ്ടപ്പെടുന്ന സ്വദേശികൾക്ക് 6 മാസം വരെ സാമ്പത്തിക സഹായം നൽകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here