gnn24x7

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു

0
311
gnn24x7

ദുബായ്: യുഎഇയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 137 ആയി ഉയർന്നു.

യുഎഇയിൽ രോഗബാധിതരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ  24 മണിക്കൂറിനിടെ 567 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം  14,730ആയി.

18,698 പേരെയാണ്  കഴിഞ്ഞ ദിവസം മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയതെന്നാണ് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

അതേസമയം 203പേര്‍ കൂടി കഴിഞ്ഞ ദിവസം കോവിഡ്  മുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം  2,966 ആയി. യുഎഇയിൽ  ദേശീയതലത്തില്‍ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നടത്തി വരുന്നത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകളും ഈയടുത്ത്  പ്രഖ്യാപിച്ചിരിന്നു

gnn24x7