gnn24x7

അറബ് ലോകത്തെ ആദ്യത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യത്തിന് തുടക്കം കുറിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്

0
305
gnn24x7

ടോക്കിയോ: അറബ് ലോകത്തെ ആദ്യത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യത്തിന് തുടക്കം കുറിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ബഹിരാകാശ പേടകം ചൊവ്വയിലേക്ക് ഏഴ് മാസത്തെ യാത്ര തിരിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകം തെക്കന്‍ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 21:58 നാണ് വിക്ഷേപിച്ചത്.

അറബിയില്‍ ‘അല്‍-അമല്‍’ എന്നറിയപ്പെടുന്ന പേടകത്തിന്റെ വിക്ഷേപണം മോശം കാലാവസ്ഥ കാരണം രണ്ടുതവണ വൈകിയെങ്കിലും ഇത്തവണ ലിഫ്‌റ്റോഫ് വിജയകരവുകയായിരുന്നു എന്നാണ്് കേന്ദ്രങ്ങള്‍ പറയുന്നത്.‘ഈ

ദൗത്യം യു.എ.ഇയ്ക്കും മേഖലയ്ക്കും ഒരു സുപ്രധാന നാഴികക്കല്ലാണ്,” ജപ്പാനില്‍ നടന്ന വിക്ഷേപണാനന്തര പത്രസമ്മേളനത്തില്‍ യു.എ.ഇയുടെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടര്‍ യൂസഫ് ഹമദ് അല്‍ഷൈബാനി പറഞ്ഞു.

പ്രാദേശികമായി ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നേടാന്‍ കഠിനമായി പരിശ്രമിക്കാനും പുതിയ കാല്‍വെപ്പ് ഇതിനകം പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here