gnn24x7

വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് യാത്രാനുമതി; നിബന്ധനകൾ ഇങ്ങനെ…

0
151
gnn24x7

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു‌​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് നീക്കാനൊരുങ്ങി കുവൈറ്റ്. ഓ​ഗ​സ്റ്റ് 1 മുതലാണ്‌ പ്രവേശനം അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈറ്റ് തീരുമാനിച്ചത്.

അവധിക്ക് നാട്ടില്‍ എത്തി സ്വദേശത്ത് കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനമാണിത്. പി.സി.ആര്‍ പരിശോധനയില്‍ കോവിഡ്​ മുക്​തനാണെന്ന്​ തെളിയിക്കുകയും, ഓക്സ്‌ഫോഡ്/ആസ്ട്രസെനക്ക, ഫൈസര്‍ ബയോണ്‍ടെക്ക്, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാല് വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുന്നത്.

ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കൊ​വാ​ക്‌​സി​ന് കു​വൈ​റ്റ് അം​ഗീ​കാ​രം ന​ല്‍​കാത്തതിനാൽ ഈ ​വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് കു​വൈ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി​ ലഭിക്കില്ലെന്നും, എന്നാല്‍ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് പ്രവേശനം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, രണ്ട് ഡോസ് വാക്‌സിനും എടുത്ത സ്വദേശികള്‍ക്കു മാത്രമേ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതിയുള്ളൂ എന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here