gnn24x7

സാനിറ്റൈസർ ഉപയോഗം നിങ്ങളുടെ രക്ഷാപ്രവർത്തനത്തിനുപകരം ചിലപ്പോൾ അപകടമുണ്ടാക്കിയേക്കാം; സിബിഐ അലേർട്ട്

0
218
gnn24x7

ന്യുഡൽഹി: കൊറോണ വൈറസ് (Covid19)പടരുന്നത് തടയാൻ ഹാൻഡ് സാനിറ്റൈസർ (Hand sanitizer) ഉപയോഗിക്കാൻ മിക്ക ഡോക്ടർമാരും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഈ സാനിറ്റൈസർ ഉപയോഗം നിങ്ങളുടെ രക്ഷാപ്രവർത്തനത്തിനുപകരം ചിലപ്പോൾ അപകടമുണ്ടാക്കുന്നതിന് കാരണമായേക്കാമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

CBI യുടെ അലേർട്ട് അനുസരിച്ച് രാജ്യത്ത് അപകടകരമായ വിഷമുള്ള  സാനിറ്റൈസറുകളും വിൽക്കുന്നുണ്ടെന്നും ഇത് ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകാമെന്നും സൂചിപ്പിക്കുന്നു.  ആദ്യമായിട്ടാണ് ഇങ്ങനൊരു അലേർട്ട് CBI പുറപ്പെടുവിക്കുന്നത്. 

സാനിറ്റൈസറിൽ മെഥനോൾ ഉപയോഗിക്കുന്നു

രാജ്യത്ത്  വിഷലിപ്തമായ മെഥനോൾ ഉപയോഗിച്ച് നിർമ്മിച്ച ഹാൻഡ് സാനിറ്റൈസറുകൾ വിൽക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ പ്രത്യേക ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഇന്റർപോളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐ പൊലീസിനെയും നിയമപാലകരെയും അറിയിച്ചിട്ടുണ്ട്. കൂടാതെ ഇവർ പിപിഇ, കോവിഡ് -19 എന്നിവയുമായി ബന്ധപ്പെട്ട ഒരു മെഡിക്കൽ വിതരണക്കാരാണെന്ന്  സ്വയം വിശേഷിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.  ഇന്നലെയാണ് CBI ഉദ്യോഗസ്ഥർ ഈ വിവരം നൽകിയത്.

ഇത്തരം സാനിറ്റൈസർ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്

മെഥനോൾ ഉപയോഗിച്ചാണ് വ്യാജ ഹാൻഡ് സാനിറ്റൈസറുകൾ നിർമ്മിക്കുന്നതെന്ന് ആഗോള പോലീസ് സഹകരണ ഏജൻസിയായ ഇന്റർപോൾ അറിയിച്ചതായി അധികൃതർ അറിയിച്ചു.  മെഥനോൾ വളരെ വിഷം നിറഞ്ഞ പദാർത്ഥമാണ്. കോവിഡ്19 കാലഘട്ടത്തിൽ വിഷം നിറഞ്ഞ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനെക്കുറിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മെഥനോൾ വളരെ വിഷാംശം ഉള്ളതും മനുഷ്യ ശരീരത്തിന് അപകടകരമാണെന്ന് തെളിയിക്കുന്നതുമാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

വഞ്ചനയുടെ പുതിയ കേസുകളും വരുന്നു

ഇന്റർപോളിൽ നിന്ന് വിവരം ലഭിച്ചതിന് ശേഷം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് ഈ സംഘത്തെക്കുറിച്ച് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകം കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പിടിയിൽ അകപ്പെടുകയും ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിയുകയും ചെയ്തപ്പോൾ നിരവധി സംഘടിത ക്രിമിനൽ ഗ്രൂപ്പുകൾ അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്നിട്ടുണ്ടെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും പണം സമ്പാദിക്കുകയും കോവിഡ് -19 ഉപകരണ കമ്പനികളുടെ പ്രതിനിധികൾ എന്ന പേരിൽ ജനങ്ങളെ വഞ്ചിക്കുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.  

മാത്രമല്ല കോവിഡ്19 മായി ബന്ധപ്പെട്ട പിപിഇ കിറ്റുകളുടെയും ഉപകരണങ്ങളുടെയും നിർമ്മാതാക്കളുടെ പ്രതിനിധികളായി ഒരു സംഘം ആശുപത്രികളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഇത്തരം സാധനങ്ങളുടെ കുറവ് മുതലെടുത്ത്, അധികാരികളിൽ നിന്നും ആശുപത്രികളിൽ നിന്നും ഓൺലൈനിൽ മുൻകൂർ പേയ്‌മെന്റ് വാങ്ങുകയും അതിനുശേഷം സാധനങ്ങൾ എത്തിക്കുന്നില്ലയെന്നും അവർ അറിയിച്ചിട്ടുണ്ട്. 

 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here