gnn24x7

‘ഉള്ളി’ എല്ലാം ഒന്നല്ല: നിറവും തരവും അറിഞ്ഞു പാചകം ചെയ്യാം.

0
726
gnn24x7

മലയാളികൾക്ക് ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചേരുവകളിൽ ഒന്നാണ് ഉള്ളി അല്ലെങ്കിൽ സവോള. നമ്മുടെ ഭക്ഷണത്തിന്റെ അടിസ്ഥാന ഭാഗം തന്നെ എന്ന് വേണമെങ്കിൽ പറയാം. വിഭവങ്ങളുടെയും രുചി വർദ്ധിപ്പിക്കാനും കെടുത്താനും ഈ വിരുതന് നല്ല മിടുക്കുണ്ട്. പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ മാത്രമല്ല ഔഷധമെന്ന നിലയിലും ഏറെ പ്രധാന്യമുള്ളതാണ് ഉള്ളി.

ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ചുമ, ആൻജൈന തുടങ്ങിയ രോഗങ്ങൾക്ക് മരുന്നായും രക്തം കുടിക്കുന്ന പ്രാണികളെ തുരത്താനും ഉള്ളി ഉപയോഗിക്കാം. സൾഫറിൻറെയും, ക്യുവെർസെറ്റിൻറെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആൻറി ഓക്സിഡൻറുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിർവീര്യമാക്കുന്നു. കാൽസ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്.

21 വ്യത്യസ്ത ഇനം ഉള്ളി ഉണ്ടെന്ന് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. അതിൽ പ്രധാനപ്പെട്ടവ ഏതാണെന്നു നോക്കാം.

Red Onion (ചുവന്ന ഉള്ളി)

ചില പ്രദേശങ്ങളിൽ അവയെ പർപ്പിൾ ഉള്ളി എന്നും വിളിക്കുന്നു. അവക്ക് പർപ്പിൾ ചുവപ്പ് നിറമുള്ള ചർമ്മമുണ്ട്. ഇടത്തരം മുതൽ വലിയ വലിപ്പത്തിൽ ഇവ കാണപ്പെടുന്നു. ചൂടിനൊപ്പം നേരിയ മസാല സ്വാദും ഉണ്ട്. അവ പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറെ ഗുണകരം. കൂടാതെ സാലഡ്, സാന്റ്വിച്ച് എന്നിവയിൽ ഉപയോഗിക്കുന്നു.

Yellow Onion (മഞ്ഞ ഉള്ളി)

മഞ്ഞയോ തവിട്ടുനിറമോ ആയ ഉള്ളിക്ക് കടലാസ് പോലെയുള്ള തൊലിയും തവിട്ട് അല്ലെങ്കിൽ സ്വർണ്ണ നിറവും ഉണ്ട്. ഏത് തരത്തിലുള്ള വിഭവത്തിലും അവ ഉപയോഗിക്കാം. സൾഫറാണ് ഈ ഇനത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. സോസ്, സൂപ്, സ്ട്യൂ എന്നിവ പാകം ചെയ്യാൻ കൂടുതൽ നല്ലത്.

Sweet Onion (മധുര ഉള്ളി)

ബർമുഡ ഉള്ളി അല്ലെങ്കിൽ മധുരമുള്ളി, പേര് സൂചിപ്പിക്കുന്നത് പോലെ നേരിയ മധുരവും സമീകൃതവുമായ സ്വാദുണ്ട്. ഇളം വെള്ള നിറമുള്ള ഉള്ളികളാണ്. കുറഞ്ഞ സൾഫറിന്റെ അളവും ഉയർന്ന ജലാംശവുമാണ് അവയുടെ മൃദുവായ രുചിക്ക് കാരണമാകുന്നു. ബെർമുഡ ദ്വീപിലാണ് ഇവ പ്രധാനമായും കൃഷിചെയ്യുന്നത്. വെജിറ്റബിൾ റോസ്റ്റ്, ഗ്രേറ്റിൻസ്, റിങ്സ് എന്നിവയ്ക്ക് ഉപയോഗിക്കാം.

White Onion (വെള്ള ഉള്ളി )

വെള്ളി തൊലിയുള്ള ഉള്ളി, അല്ലെങ്കിൽ ബേബി ഉള്ളി എന്നും അറിയപ്പെടുന്നു. അച്ചാറായി ഉപയോഗിക്കാൻ പറ്റിയവയാണ് ഇവ. വലുപ്പത്തിൽ ചെറുതായതിനാൽ മുഴുവനായും ഉപയോഗിക്കാം. സൽസാസ്, ചട്നി, സ്റ്റിർ ഫ്രൈസ് എന്നിവയിൽ ഉപയോഗിക്കാം.

Shallot (ചെറിയ ഉള്ളി )

നമ്മുടെ നാട്ടിൽ പൊതുവായി കാണുന്ന ചെറിയ ഉള്ളി. നമ്മടെ ഭക്ഷണങ്ങളിൽ മിക്കതും ചെറിയ ഉള്ളിയാണ് ചേർക്കുന്നത് ചില വിഭവങ്ങൾ അലങ്കരിക്കാനും ഉപയോഗിക്കുംകട്ടിയുള്ള നേർത്ത കാണ്ഡത്തോടുകൂടിയ നീളമുള്ള, മൃദുവായ സ്വാദുള്ള ഉള്ളിയാണ് ഇവ. കടലാസു നിറത്തിലുള്ള ചർമ്മവും ഓവൽ വലിപ്പവുമുള്ള ഷാലോട്ടുകൾക്ക് നേരിയ മധുരമുള്ള സ്വാദുമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here