gnn24x7

‘തൈരിൽ ഉപ്പ് ചേർത്ത് കഴിക്കരുത്’!! തൈരിനോടൊപ്പം ഇവയെല്ലാം നിങ്ങൾ കഴിക്കുന്നെങ്കിൽ സൂക്ഷിക്കുക..

0
516
gnn24x7

‘കളിപ്പാട്ടം’ എന്ന ചിത്രത്തിൽ മോഹൻലാൽ പറയുന്ന ‘പഴങ്കഞ്ഞി’ വിവരണം കേട്ടാൽ നാവിൽ കപ്പൽ ഓടാത്ത മലയാളികൾ ഉണ്ടാവില്ല.അതിലെ പ്രധാന താരം ആണല്ലോ തൈരും മീനും. മാത്രമല്ല നമ്മൾ മലയാളികളുടെ ഭക്ഷണ ശീലത്തിൽ തൈര് ഒഴിച്ച് കൂട്ടാൻ ആകാത്ത ഒന്നാണ്.എന്നാൽ തൈരും മത്സ്യവും ഒന്നിച്ചു കഴിക്കാൻ പാടുണ്ടോ? തുടർന്ന് വായിക്കുക….

തൈര് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.എന്നാൽ ഇത്രയും നാൾ നാം ശീലിച്ചു പോരുന്ന ഭക്ഷണക്രമം ചിലപ്പോൾ മാരക രോഗങ്ങളില്ലേക്ക് വഴിവച്ചേക്കാം. തൈരിനോടൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളിൽ നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളും ഉൾപ്പെടുന്നു.തൈരിൽ അടങ്ങിയിട്ടുളള കാൽസ്യം, വൈറ്റമിൻ ബി2, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഗുണങ്ങൾ ശരീരത്തിന് ഏറെ ഗുണപ്രദമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്.

തൈര് ഉപ്പിട്ടു കഴിയ്ക്കുന്ന ശീലം മിക്കവാറും പേർക്കുണ്ട്. ഇല്ലെങ്കിൽ ചോറിൽ തൈരിനൊപ്പം ഉപ്പു ചേർത്ത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ തൈരിന്റെ ഗുണം ഇല്ലാതാകുക മാത്രമല്ല, ഇതു ദോഷം ചെയ്യുക കൂടിയാണ് ചെയ്യുന്നത്. തൈരിൽ ഉപ്പു ചേർക്കുമ്പോൾ ഇത്തരം ബാക്ടീരിയകൾ നശിച്ചു പോകുന്നു. നശിച്ച ഈ ബാക്ടീരിയകൾ വയറ്റിലെത്തുകയും ചെയ്യുന്നു. ഇതു ദോഷമായ ഫലങ്ങൾ സൃഷ്ടിക്കുന്നു. ഇതു കൊണഅടു തന്നെയാണ് തൈരിൽ ഉപ്പിട്ടു കഴിയ്ക്കരുതെന്നു പറയുന്നത്.

തൈരും മോരുമൊക്കെ ചോറിനോടൊപ്പം മീനും കൂട്ടി കഴിക്കുവർ ഏറെയുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്.തൈര് മൃഗത്തിന്റെ പാലിൽ നിന്നാണ് കിട്ടുന്നത്. മത്സ്യവും ഒരു നോൺ വെജിറ്റേറിയൻ പ്രോട്ടീൻ ഉറവിടമാണ്. ഇത് ദഹനക്കേടിനും ഉദര പ്രശ്നങ്ങൾക്കും കാരണമാകും. രക്തചംക്രമണം നേരായരീതിയിൽ നടക്കാത്തതിനു കാരണമാകുകയും തുടർന്ന് രക്തക്കുഴലുകളിലെ തടസത്തിന് ഇടയാകുകയും ചെയ്യുന്നു.

ചിക്കൻ ബിരിയാണിയുടെ കൂടെ എല്ലാവരും കഴിക്കുന്ന ഒന്നാണ് സാലഡ് എന്നാൽ സവാളയും തക്കാളിയും തൈരും ഒരുമിച്ച് ചേർത്ത് ഉണ്ടാക്കുന്ന ഇത് ചിക്കനോടൊപ്പം കഴിക്കുന്നത് ദോഷമാണ്. തൈരും ചിക്കനും ഒരുമിച്ച് കഴിക്കുന്നത് ത്വക്ക് രോഗങ്ങൾ വരാൻ കാരണമാവുകയും ചെയ്യുന്നു. അതുപോലെ തേനും മോരും ഒരു കാരണവശാലും ഒരുമിച്ച് ചേർക്കരുത്. അത് ആരോഗ്യത്തിന് വളരെ ദോഷമാണ്.

എണ്ണ പലഹാരങ്ങളുടെ കൂടേയും തൈര് കഴിക്കാൻ പാടില്ല. കൂടാതെ എണ്ണയിൽ വറുത്ത ഇറച്ചി മീൻ എന്നിവ കഴിക്കുമ്പോൾ അതിനോടൊപ്പം തൈര് ചേർത്ത് കഴിക്കുന്നതും നല്ലതല്ല. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചർമരോഗങ്ങൾ കാരണമാകുകയും ചെയ്യുന്നു. ഇതിനു പുറമേ ദഹന പ്രശ്നങ്ങൾക്കും അസിഡിറ്റിക്കും കാരണമാകുന്നു.

അതുപോലെ തന്നെ മുളപ്പിച്ച ധാന്യങ്ങൾ, ഉഴുന്ന് എന്നിവയോടൊപ്പവും ഒരു കാരണവശാലും തൈര് കൂട്ടാൻ പാടില്ല. അത് വിപരീത ഫലമാണ് ശരീരത്തിന് നൽകുകപ്രോട്ടീൻ ധാരാളം അടങ്ങിയ രണ്ടു ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കരുത്. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനും മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കാമെങ്കിലും രണ്ടു സസ്യത്തിൽ നിന്നുള്ള പ്രോട്ടീനും രണ്ടു മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കരുത്.

പാലും തൈരും ഒരുമിച്ചു കഴിച്ചാൽ ഡയേറിയ, അസിഡിറ്റി, വായുകോപം ഇവയ്ക്കു കാരണമാകും.ഉഴുന്നിനൊപ്പം തൈര് കഴിക്കുന്നത് ദഹനക്കേടിനു കാരണമാകും ഇത് അസിഡിറ്റി, ഗ്യാസ്ട്രബിൾ, ബ്ലോട്ടിങ്, ഡയേറിയ ഇവയ്ക്കു കാരണമാകും. എണ്ണമയമുള്ള ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ ഇവയോടൊപ്പം തൈര് ചേരുന്നത് ദഹനക്കേടുണ്ടാക്കും. ഈ ഭക്ഷണശീലം ഒഴിവാക്കാം.

പാലുൽപന്നങ്ങൾ പ്രോട്ടീൻ, കാൽസ്യം തുടങ്ങിയവയുടെ പ്രധാന ഉറവിടങ്ങളാണ് ഇവ. പ്രത്യേകിച്ച് സ്ത്രീകൾക്ക് എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾ ഒഴിവാക്കാൻ കാൽസ്യം വളരെ പ്രധാനമാണ്. കുട്ടികളുടെ വളർച്ചയ്ക്കും കാൽസ്യം വളരെ അത്യാവശ്യം തന്നെ. പാലും തൈരുമെല്ലാം ധാരാളം പ്രോട്ടീനുകൾ അടങ്ങിയതാണ്. ഇത് ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. ഇത്തരം ആന്റിബോഡികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here