ഹൃദയാരോഗ്യം നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഈ പഴങ്ങൾ ധമനികളുടെ കേടുപാടുകൾ തടയുകയും രക്തപ്രവാഹത്തെ സഹായിക്കുകയും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
വിവിധ ഇലക്കറികളിൽ നൈട്രേറ്റുകളും പൊട്ടാസ്യവും എന്നില ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അവയിൽ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ “നല്ല” എച്ച്ഡിഎൽ കൊളസ്ട്രോൾ മെച്ചപ്പെടുത്തുമ്പോൾ “മോശം” എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
സാൽമൺ, അയല, മത്തി എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും വീക്കം കുറയ്ക്കാനും രക്തക്കുഴലുകളുടെ പാളിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഈ ഘടകങ്ങൾ ധമനികളെ സംരക്ഷിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബദാം, വാൽനട്ട്, ചിയ വിത്തുകൾ എന്നിവയിൽ നാരുകളും പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും ധമനികളെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
പോളിഫെനോളുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയിൽ. ഇത് വീക്കം കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ധമനികളെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളും ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്.
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളുടെ വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു. കുർക്കുമിൻ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb