ഡോ.രാജശ്രീയെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് നിയമനം...

എകെജി സെന്‍റര്‍ ആക്രമണ കേസിൽ പ്രതിയ്ക്ക് ജാമ്യം

കൊച്ചി: എകെജി സെന്‍റര്‍ ആക്രമണ കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ്‌ പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജിതിന്‍...

ഹൂസ്റ്റണിൽ നിര്യാതനായ മാത്യു ചെറിയാൻ തെക്കേക്കരയുടെ സംസ്‍കാരം വെള്ളിയാഴ്ച

ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ  ചങ്ങനാശേരി വേരൂർ മാത്യു ചെറിയാൻ തെക്കേക്കര (സണ്ണി - 68 വയസ്സ്) യുടെ  പൊതുദർശനവും സംസ്കാരവും ഒക്ടോബർ 21 ന്   വെള്ളിയാഴ്ച  ഹൂസ്റ്റണിൽ...

യുകെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ യു. കെ പ്രധാനമന്ത്രി ലിസ് ട്രസ് രാജി പ്രഖ്യാപിച്ചു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും ചെറിയ കാലയളവിൽ, 45 ദിവസത്തെ ഭരണം നടത്താനാണ് ലിസ്സിന് സാധിച്ചത്. യുണൈറ്റഡ് കിംഗ്ഡത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി...

75000 പേർക്ക് തൊഴിൽ; ദീപാവലിക്ക് മുൻപ് നിയമന ഉത്തരവ് കൈമാറുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ നിയമന ഉത്തരവ് കൈമാറാൻ കേന്ദ്രസർക്കാർ. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ "റോസ്ഗർ മേള എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22...

അട്ടപ്പാടി മധു വധക്കേസ്; 11 പ്രതികൾക്കും ജാമ്യം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 11 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണമെന്നും മധുവിന്റെ അമ്മ, സഹോദരി, തുടങ്ങി ഒരു ബന്ധുക്കളേയും സാക്ഷികളേയും കാണാനോ...

യുവതിയുടെ പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന് ജാമ്യം

പീഡനക്കേസിൽ താൻ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ കോൺഗ്രസ് നേതൃത്വത്തോട് വിശദീകരിച്ചിരുന്നു. നടപടിക്കു മുൻപ് തന്റെ ഭാഗം കേൾക്കണം എന്ന് കെപിസിസി നേതൃത്വത്തോട് എം.എൽ.എ അഭിഭാഷകൻ മുഖേനെ ആവശ്യപ്പെട്ടു. ജാമ്യം...

ഡബ്ലിൻ സീറോ മലബാർ സഭയിലേയ്ക്ക് ഒരു വൈദീകൻ കൂടി എത്തിച്ചേർന്നു

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ ശുശ്രൂഷക്കായി ഒരു വൈദീകൻകൂടി എത്തിച്ചേർന്നു. ചങ്ങനാശേരി അതിരൂപതാഗമായ ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ (ഫാ. സെബാൻ സെബാസ്റ്റ്യൻ ജോർജ്ജ്) ഡബ്ലിൻ സീറോ മലബാർ സഭയുടെ...

ലിവിംഗ് വേജ് മണിക്കൂറിന് 13.85 യൂറോയായി ഉയർത്താൻ LWTG നിർദ്ദേശം.

അയർലണ്ടിലെ ജീവിത വേതനം മണിക്കൂറിൽ 13.85 യൂറോയായി ഉയർത്താൻ ലിവിംഗ് വേജ് ടെക്നിക്കൽ ഗ്രൂപ്പ് (LWTG) നിർദ്ദേശം നൽകി. ഗവേഷകരും അക്കാദമിക് വിദഗ്ധരും സാമൂഹിക നീതി ഗ്രൂപ്പുകളും നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ്...

‘സ്താനാർത്തി ശ്രീക്കുട്ടൻ’ ആരംഭിച്ചു.

നിരവധി കൗതുകങ്ങളോടെ എത്തുന്ന പുതിയ ചിത്രമാണ് "സ്താനാർത്തി ശ്രീക്കുട്ടൻ".ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു. ഒക്ടോബർ...

ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയും നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. നേരത്തെ, കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ ഉണ്ടായിരുന്ന ചില പരാമർശങ്ങൾ ഹൈക്കോടതി...

ദേവീ പ്രഭ യാത്രയായി

ടുള്ളമോർ: പോർട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്സായിരുന്ന ദേവീ പ്രഭ(38) യാത്രയായി. സെപ്സിസ് മൂലം Tullamore ഹോസ്പിറ്റലിൽ ഐ. സി. യുവിൽ ചികിത്സയിലായിരുന്ന ദേവി ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് Cardiac Arrest...

അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബര്‍ 7നോ മുൻപോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ...

മോർട്ട്ഗേജ്-ലെൻഡിംഗ് പരിധികൾ ലഘൂകരിക്കും; വരുമാനത്തിന്റെ നാലിരട്ടി വരെ വായ്പ; സ്ഥിരീകരിച്ച് സെൻട്രൽ ബാങ്ക്

ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർക്ക് അവരുടെ വരുമാനത്തിന്റെ നാലിരട്ടി വരെ വായ്പയെടുക്കാൻ അനുവദിക്കുന്നതിന് മോർട്ട്ഗേജ്-ലെൻഡിംഗ് പരിധികൾ ലഘൂകരിക്കുമെന്ന് സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചു. സെൻട്രൽ ബാങ്കിന്റെ അവലോകനത്തെ തുടർന്നാണ് തീരുമാനം. പത്ത് വർഷം മുമ്പ്...

മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ഖജനാവിന് നഷ്ടം മാത്രം: കെ.സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ഖജനാവിന് നഷ്ടം മാത്രമാണുണ്ടായതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശയാത്ര കൊണ്ട് പുതിയ ഒരു നിക്ഷേപം പോലും കേരളത്തിന് ലഭിച്ചില്ലെന്നും കോഴിക്കോട്...

അയര്‍ലണ്ടിലെ ഇടുക്കി ഹൈറേഞ്ച് സംഗമം നവംബർ 12ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടുക്കി ഹൈറേഞ്ച് നിവാസികളുടെ സംഗമം നവംബര്‍ 12ന്. ഡബ്ലിനില്‍ വച്ചാണ് ഇടുക്കിയുടെ സാംസ്കാരിക തനിമ നിലനിർത്തി കൊണ്ടുള്ള വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് ഹൈറേഞ്ച് സംഗമം സംഘടിപ്പിക്കുന്നത്. എല്ലാ ഹൈറേഞ്ചുകാരെയും സകുടുംബം പരിപാടിയുടെ...

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘം നാഷണൽ കോൺഫറൻസ് സമാപിച്ചു -പി പി...

ഡാളസ് :മാർത്തോമ്മ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ  സേവികാ സംഘത്തിൻറെ  ഒക്ടോബര് 13 മുതൽ മൂന്നുദിവസം നീണ്ടുനിന്ന നാഷണൽ കോൺഫറൻസ് ഞായറാഴ്ച രാവിലെ 8 നു ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ...

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം...

മണിച്ചനെ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി; നഷ്ടപരിഹാരം സർക്കാരിന് നൽകിക്കൂടെയെന്ന് ജഡ്ജി

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടൻ ജയിൽ മോചിതനാക്കാൻ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇനി  304 വകുപ്പ് പ്രകാരം, വാഹന അപകട കേസിൽ...