ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നിര്‍ത്തിവച്ചതായി എയർ ഇന്ത്യ

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നിര്‍ത്തിവച്ചതായി എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. കൊവിഡ് വ്യാപനം...

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐഷ സുല്‍ത്താനയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴയൂ എന്ന്...

വിരമിക്കൽ വേളയിൽ ബെഹ്റയുടെ വാഹനം കെട്ടി വലിച്ച് ഉദ്യോഗസ്ഥർ; അതിനു പിന്നിലെ സന്ദേശം ഇതാണ്

തിരുവനന്തപുരം: വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ ഡിന്നറിനുശേഷം കസേരയിലിരുത്തി സഹപ്രവർത്തകർ ഓഫിസ് കോംപൗണ്ടിനു പുറത്തെത്തിക്കുന്ന പതിവ് യൂണിഫോം ഫോഴ്സുകളിലുണ്ട്. ‘ഡൈനിങ് ഔട്ട്’ എന്നാണ് ഇതിനെ വിളിക്കുന്നത്. സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ് പൊലീസ് ചീഫ് (എസ്‌പിസി) ലോക്നാഥ്...

കോവിഡ് മരണം നാല് ലക്ഷം കടന്നു: രോഗബാധിതര്‍ കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും 853 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍  4,00,312 ആയി. വിവിധ സംസ്ഥാനങ്ങളിലായി 5,09,637 പേരാണ് നിലവില്‍...

തീവ്രവാദികളുമായി ഏറ്റുമുട്ടലിനിടെ ഇന്ത്യൻ ആർമി സൈനികൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വെള്ളിയാഴ്ച തീവ്രവാദികളുമായി ഏറ്റുമുട്ടലിനിടെ ഇന്ത്യൻ ആർമി സൈനികൻ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡ്രോൺ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ പുൽവാമ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ ഭീകരർ...

ഐഐടി-മദ്രാസിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കാമ്പസിലെ ഹോക്കി സ്റ്റേഡിയത്തിൽ നിന്ന് കണ്ടെത്തി

ചെന്നൈ: ഐഐടി-മദ്രാസിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കാമ്പസിലെ ഹോക്കി സ്റ്റേഡിയത്തിൽ നിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക...

വ്യാജവോട്ട് വിവാദം; ഡേറ്റ കൈകാര്യം ചെയ്യാൻ നിയമിക്കപ്പെട്ട 200 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: വ്യാജവോട്ട് വിവാദത്തിന്റെ പേരിൽ വോട്ടർ‌മാരുടെ ഡേറ്റ കൈകാര്യം ചെയ്യാൻ കെൽട്രോൺ വഴി നിയമിക്കപ്പെട്ട ഇരുന്നൂറോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ തിരുവനന്തപുരത്തെ ഓഫിസ്, 14 കലക്ടറേറ്റുകൾ, ഇവയ്ക്കു കീഴിലെ...

നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ ബിജെപി കൂട്ടരാജി

സുൽത്താൻബത്തേരി: യുവമോർച്ചാ നേതാക്കളെ പുറത്താക്കിയതടക്കമുള്ള നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിലെ ബി.ജെ.പി.ക്കുള്ളിൽ കൂട്ടരാജി. സുൽത്താൻബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എൻ. സജി കുമാർ, നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ....

‘പൊതുജന ക്ഷേമം’; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ ഇലക്ട്രോണിക്...

ന്യൂഡല്‍ഹി: 'പൊതുജന ക്ഷേമം' എന്ന മനോഭാവത്തില്‍, സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്  വാക്‌സിന്‍ നല്‍കുന്നതിനായി കൈമാറ്റം ചെയ്യാനാവാത്ത ഇലക്ട്രോണിക് വൗച്ചറുകള്‍ തയ്യാറാക്കാന്‍ പദ്ധതിയുണ്ടെന്നും പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും സഹായിക്കുന്നതിന്, വീടിനടുത്തുള്ള...

4% വാടക വർധന നിയമം റദ്ദാക്കുന്നു; പണപ്പെരുപ്പം അനുസരിച്ച് വർദ്ധനവ് തീരുമാനിക്കും

Rent pressure zone (RPZ) പദ്ധതി പൂർണ്ണമായും പരിഷ്കരിക്കുമെന്ന് ഹൗസിംഗ് മിനിസ്റ്റർ ഒ'ബ്രിയൻ പ്രഖ്യാപിച്ചു, വാടക വർദ്ധനവ് ഇനി രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്കിന് അനുസൃതമായി നടത്തും. മുമ്പ്, ഭൂവുടമകൾക്ക് ആർ‌പി‌സെഡുകളിലെ വസ്തുവകകൾക്കുള്ള വാടക പ്രതിവർഷം...

എന്തെല്ലാം കോവിഡ് -19 നിയന്ത്രണങ്ങളാകും അടുത്ത മാസം നടപ്പിലാക്കുക?

“കൈവരിച്ച പുരോഗതി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല”എന്നാണ് ലോക്കഡോൺ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി പ്രവർത്തനങ്ങളെല്ലാം പുനഃരാരംഭിക്കുന്നതിന് ആസൂത്രണം ചെയ്ത പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ  പ്രസ്താവിക്കുന്നതിനായി വേദിയിലെത്തിയപ്പോൾ റ്റീ ഷോക് മൈക്കൽ മാർട്ടിൻ പറഞ്ഞത്. ആസൂത്രണം ചെയ്ത പ്രകാരം...

കോവിഡ് -19 നെതിരെ ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി

ദുബൈ: കോവിഡ് -19 നെതിരെ ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ദുബൈയിലുടനീളമുള്ള എല്ലാ ഡിഎച്ച്എ വാക്സിനേഷൻ കേന്ദ്രങ്ങളും ഇന്നലെ മുതൽ ഗർഭിണികൾക്ക് വാക്സിൻ നൽകാൻ തുടങ്ങി. വാക്സിനേഷൻ സ്വീകരിക്കുന്നതിന്...

ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് സ്റ്റേ...

കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് പാര്‍ലമെന്റ് ഭേദഗതിയില്ലാതെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് നടപടി. സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതിന് എതിരെ അമിനി ദ്വീപ് സ്വദേശിയായ...

കരിപ്പൂരില്‍ വൻ സ്വർണ്ണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടി. മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം ആണ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിൽ...

അയര്‍ലണ്ട് മലയാളികളുടെ സഹകരണത്തോടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ 280 പള്‍സ് ഓക്സിമീറ്ററുകള്‍ കേരളത്തിന്‌ നല്‍‌കി

ഡബ്ലിന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കേരളത്തിലേക്ക് സാമൂഹിക സുരക്ഷാ വകുപ്പിന്റെ നിദ്ദേശപ്രകാരം വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് അയര്‍ലണ്ട് മലയാളികളുടെയും ഏതാനും യു.കെ മലയാളികളുടെയും സഹകരണത്തോടെ 280 പള്‍സ് ഓക്സി...

ഫഹദ് ഫാസിൽ നായകനാകുന്ന ‘മാലിക്’ ന്റെ ഒ.ടി.ടി. റിലീസ് തിയതി പ്രഖ്യാപിച്ചു

നടൻ ഫഹദ് ഫാസിലിന്റെ മാലിക് ഒടിടി പ്ലാറ്റ്ഫോം ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്...

ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിൻ; സൈക്കോവ്-ഡി യ്ക്ക് അനുമതിതേടി സൈഡസ് കാഡില

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ലോകത്തിലെ തന്നെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിൻ സൈക്കോവ്-ഡി വികസിപ്പിച്ചെടുത്തതിന് പിന്നാലെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട്  മരുന്നു നിര്‍മ്മാതാക്കളായ സൈഡസ് കാഡില, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ്...

യൂറോപ്യന്‍ യൂണിയനും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്ക്; ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തിരിച്ചടിക്കാനൊരുങ്ങി...

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത വാക്‌സീനുകള്‍ അംഗീകരിക്കാത്തതിനെ ചൊല്ലി യൂറോപ്യന്‍ യൂണിയനും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പോരിനൊരുങ്ങുന്നു. കോവിഷീല്‍ഡ്, കോവാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യൂറോപ്യന്‍ യാത്രകള്‍ക്കായി അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും അവിടെ...

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തന്റെ വാദം കേള്‍ക്കാതെയാണ്‌ ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി...

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മൂന്ന് മാസത്തോളം ചങ്ങലയിൽ ബന്ധിച്ചു

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മൂന്ന് മാസത്തോളം ചങ്ങലയിൽ ബന്ധിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലുള്ള അവരുടെ വീടിന് സമീപം 30 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് ചങ്ങലകൊണ്ടാണ് ഭാര്യയെ ഇയാൾ...